തിരക്കിന് പരിഹാരം; മെമു സർവീസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു,.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 14, 2026 - 14:27
തിരക്കിന് പരിഹാരം; മെമു സർവീസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു,.

തിരക്കിന് പരിഹാരം; മെമു സർവീസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു,.

റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 8 കോച്ചുകൾക്ക് പകരം ഇനി മുതൽ 12 കോച്ചുകളുമായാകും മെമു സർവീസ് നടത്തുക. ഈ മാസം 23 മുതൽ 12 കോച്ചുകളുള്ള മെമു ഓടിത്തുടങ്ങും.

പാലക്കാട് – എറണാകുളം (66609, 10) സർവീസിന് പുറമെ താഴെ പറയുന്ന മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആയി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്:

കൊല്ലം – എറണാകുളം (06169, 70)

കൊല്ലം – കോട്ടയം (66316, 15)

വെറും 610 സീറ്റുകൾ മാത്രമുള്ള പാലക്കാട് – എറണാകുളം മെമുവിൽ മൂവായിരത്തിലധികം യാത്രക്കാരാണ് നിലവിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. ഇതിനെതിരെ റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. 12 കോച്ചുകൾ സ്ഥിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ ഉൾപ്പെടെയുള്ളവർ ഡിആർഎമ്മിന് പലതവണ കത്തുകൾ നൽകിയിരുന്നുവെങ്കിലും, കോച്ചുകളുടെ കുറവ് ചൂണ്ടിക്കാട്ടി റെയിൽവേ ഈ നടപടി വൈകിപ്പിക്കുകയായിരുന്നു.ഒടുവിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർമാർ ദക്ഷിണ റെയിൽവേയ്ക്കും റെയിൽവേ ബോർഡിനും നൽകിയ ശുപാർശയെത്തുടർന്നാണ് പുതിയ കോച്ചുകൾ നിർമ്മിക്കാനും അനുവദിക്കാനുമുള്ള തീരുമാനമുണ്ടായത്. ഇതിലൂടെ യാത്രക്കാരുടെ യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0