സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്ക്, ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയൻ
റിപ്പോർട്ട് :ബൈഷി കുമാർ
സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്ക്, ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയൻ
സോഷ്യലിസ്റ്റ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് സമഭാവന എന്നാണെന്നും മുഹമ്മദ് നബിയും ശ്രീരാമനും യേശുവും സമഭാവന പുലർത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്കാണ്. കെടി ജലീൽ എഴുതിയ സോഷ്യലിസ്റ്റായ മുഹമ്മദ് നബി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ വികാര വിചാരങ്ങൾ മനസ്സിലാക്കി മുഹമ്മദ് നബി പോരാടി. ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വരേണ്യ അധികാര വർഗത്തിനെതിരേ മുഹമ്മദ് നബി കൊടുങ്കാറ്റായി. അനാവശ്യമായി ആരാധനാലയങ്ങൾ പടുത്തുയർത്തുന്നതിനെ എതിർത്ത് ലാളിത്യമാണ് ജീവിതമെന്ന് അദ്ദേഹം പഠിപ്പിച്ചു. എന്നാൽ നടന്ന് ഹജിന് പോയാൽ പ്രത്യേക പരിഗണനയില്ലെന്നും മുഹമ്മദ് നബി ഓർമിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.മനുഷ്യനെ വെളിച്ചത്തിലേക്ക് വഴി നടത്തുന്നത് മൂല്യബോധമാണ്.മതത്തിൽ ബലാൽക്കാരമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. മുഹമ്മദ് നബിയുടെ സോഷ്യലിസ്റ്റ് ചിന്തകളെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള വചനങ്ങളും ചേർത്തുവെന്നും മുഹമ്മദ് നബിയെ മതേതരമായി മനസ്സിലാക്കാൻ പ്രസ്തുത കൃതി ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിനെ മതരാഷ്ട്ര സങ്കൽപ്പങ്ങളോട് കൂട്ടിച്ചേർക്കാനാവില്ല .ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണിതെന്നും ഒരു വ്യക്തിയുടെ മാത്രമല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0