പരീക്ഷണങ്ങൾ തീരാതെ ആ പ്രവാസി ജീവിതം, ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾക്ക് അമ്മയായി എത്തിയ നിഷയും യാത്രയായി...
റിപ്പോർട്ട് ::ബൈഷി കുമാർ
പരീക്ഷണങ്ങൾ തീരാതെ ആ പ്രവാസി ജീവിതം, ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾക്ക് അമ്മയായി എത്തിയ നിഷയും യാത്രയായി...
അയർലൻഡ്: പരീക്ഷണങ്ങൾ വിട്ടുമാറാതെ നെൽസന്റെ ജീവിതം. 7 വർഷം മുൻപ് ആദ്യ ഭാര്യയെ വാഹനാപകടത്തിൽ നഷ്ടമായതിന്റെ വേദനയിൽ നിന്നും കരകയറുന്നതിനിടെ, കാൻസർ രോഗം രണ്ടാമത്തെ ഭാര്യയെയും തട്ടിയെടുത്ത വാർത്തയുടെ ആഘാതത്തിലാണ് പ്രവാസി മലയാളി സമൂഹം.. നോർത്തേൺ അയർലൻഡിലെ ഐൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യ നിഷ ആണ് അന്തരിച്ചത് 42 വയസ്സായിരുന്നു.
2019-ൽ ഉണ്ടായ ദാരുണമായ കാർ അപകടത്തിലാണ് നെൽസന്റെ ആദ്യ ഭാര്യ സിനി മരിക്കുന്നത്. അന്ന് കേവലം 37 വയസ്സ് മാത്രമായിരുന്നു സിനിയുടെ പ്രായം. അമ്മയുടെ അരികിലിരുന്ന് വിതുമ്പുന്ന 3 പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം അന്ന് ലോകമലയാളികളുടെ കണ്ണ് നനയിച്ചിരുന്നു..
തളർന്നുപോയ തന്റെ ജീവിതം മക്കൾക്ക് വേണ്ടിയെങ്കിലും തിരിച്ചുപിടിക്കാനാണ് നെൽസൺ നിഷയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹം നൽകി ജീവിതം പ്രകാശത്തിലേക്ക് നീങ്ങുമ്പോഴാണ് കാൻസറിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായെത്തിയത്. ഇന്നലെയായിരുന്നു നിഷയുടെ മരണം..
നെൽസന്റെയും, കുട്ടികളുടെയും തീരാദുഃഖത്തിൽ യുകെ കെ.സി.എ ഭാരവാഹികളും പ്രവാസി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.. വിധി വീണ്ടും ക്രൂരത കാട്ടിയ ഈ നിമിഷത്തിൽ എന്തുപറഞ്ഞ് നെൽസണെയും മക്കളെയും ആശ്വസിപ്പിക്കുമെന്ന അറിയാത്ത അവസ്ഥയിലാണ് നാട്ടുകാരും സുഹൃത്തുക്കളും..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0