ബെംഗളൂരുവിൽ 4 കോടി രൂപയുടെ ലഹരിമരുന്നുമായി 7 മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ; ലക്ഷ്യം വെച്ചിരുന്നത് നഗരത്തിലെ കോളജ് വിദ്യാർഥികളെയും യുവാക്കളെയും.*
റിപ്പോർട്ട് :ബൈഷി കുമാർ
*ബെംഗളൂരുവിൽ 4 കോടി രൂപയുടെ ലഹരിമരുന്നുമായി 7 മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ; ലക്ഷ്യം വെച്ചിരുന്നത് നഗരത്തിലെ കോളജ് വിദ്യാർഥികളെയും യുവാക്കളെയും.*
*ബെംഗളൂരു:* നഗരത്തിൽ നിന്നും 7 മലയാളികളുൾപ്പെടെ 10 പേർ 4 കോടി രൂപയുടെ ലഹരിമരുന്നുമായി പിടിയിൽ. ലഹരിമരുന്നിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, 500 ഗ്രാം ചരസ്, 500 ഗ്രാം എൽഎസ്‌ഡി സ്ട്രിപ്പുകൾ, 10 കിലോ കഞ്ചാവ് തുടങ്ങിയവയും രണ്ടു കാറുകളും 14 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. അമൃതഹള്ളി ജക്കൂർ റെയിൽവേ ട്രാക്കിന് സമീപം ലഹരിമരുന്നു വിൽക്കാൻ ശ്രമിച്ച 4 പേരെയാണ് ആദ്യം പിടികൂടിയത്. പിന്നീടുള്ള ദിവസങ്ങളിലെ പരിശോധനയിൽ കഗ്ഗാലിപുരയിൽ നിന്ന് 5 പേരെയും സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഒരാളെയും പിടികൂടുകയായിരുന്നു.
നഗരത്തിലെ കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണു ഇവർ വിൽപന നടത്തിയിരുന്നതെന്നും ഇവർക്ക് ലഭിക്കുന്ന ലഹരിമരുന്നിൻ്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0