തൃശൂർ വാസുപുരം നെല്ലി പറമ്പിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. വാസുപുരം വെള്ളായിക്കുടത്ത് 66 വയസുകാരനായ അപ്പു എന്ന ഗോപിയാണ് മരിച്ചത്.
റിപ്പോർട്ട് :ബൈഷി കുമാർ
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
തൃശൂർ വാസുപുരം നെല്ലി പറമ്പിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. വാസുപുരം വെള്ളായിക്കുടത്ത് 66 വയസുകാരനായ അപ്പു എന്ന ഗോപിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്.
ഗോപി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മറ്റത്തൂർ ഭാഗത്ത് നിന്നും മൂന്ന് മുറി ഭാഗത്തേക്ക് പോവുകയായിരുന്നു ഗോപി. എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അച്ചൻകോവിൽ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു
അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു. പന്തളം കുരമ്പാല സ്വദേശി രാഹുലാണ് മരിച്ചത്. 33 വയസായിരുന്നു. പന്തളം മങ്ങാരത്താണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ രാഹുൽ ഒഴുക്കിൽ പെടുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0