പാലക്കാട് ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 21, 2026 - 16:07
പാലക്കാട് ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്

*പാലക്കാട് ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്*

പാലക്കാട്: ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട കേസിൽ വടകര എം.പി ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടത്.

2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്‌.എഫ്‌.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അന്നത്തെ പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധം നടന്നത്. ചന്ദ്രനഗറിന് സമീപം ചെമ്പലോട് പാലത്തിനടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത തടഞ്ഞതായാണ് കേസ്.ഏകദേശം നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത സമരത്തിൽ ഷാഫി പറമ്പിൽ ഒന്നാം പ്രതിയായാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന പി. സരിൻ ഒമ്പതാം പ്രതിയായിരുന്നു. പിന്നീട് ഇടതുപക്ഷത്തിലേക്ക് ചേർന്ന പി. സരിൻ കോടതിയിൽ ഹാജരായതിനെ തുടർന്ന് 500 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവുമാണ് ശിക്ഷയായിവിധിച്ചത്.കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ ഇതുവരെ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് കോടതി വ്യക്തമാക്കി. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0