*ദീപക്കിന്‍റെ മരണം; ഷിംജിത പിടിയിൽ? ഒളിവിൽ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടിൽ.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 21, 2026 - 16:04
*ദീപക്കിന്‍റെ മരണം; ഷിംജിത പിടിയിൽ? ഒളിവിൽ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടിൽ.

*ദീപക്കിന്‍റെ മരണം; ഷിംജിത പിടിയിൽ? ഒളിവിൽ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടിൽ.* 

*കോഴിക്കോട്:* ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫ പിടിയിൽ .

വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പിടികൂടിയത് . ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയി. ഇതിനിടെ ഇവർ മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകി. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0