കോട്ടയം: ശനിയാഴ്ച്ച അന്തരിച്ച കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍ കുമാറിന് നഗരം വിടനല്‍കി. ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

Jan 20, 2026 - 07:39
കോട്ടയം: ശനിയാഴ്ച്ച അന്തരിച്ച കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍ കുമാറിന് നഗരം വിടനല്‍കി. ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

*വാര്‍ത്താക്കുറിപ്പ് 1

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കോട്ടയം

2026 ജനുവരി 19*

*തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാറിന് നഗരം വിടചൊല്ലി*

കോട്ടയം: ശനിയാഴ്ച്ച അന്തരിച്ച കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍ കുമാറിന് നഗരം വിടനല്‍കി. ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ കളക്ടറേറ്റില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ സഹകരണം-തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സഹപ്രവര്‍ത്തകരും കളക്ടറേറ്റിലെ ജീവനക്കാരും അന്ത്യാഞ്ജലിയേകി. 

താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന കോട്ടയം മിനി സിവില്‍ സ്റ്റേഷനിലാണ് ഭൗതിക ശരീരം ആദ്യം പൊതു ദര്‍ശനത്തിന് വച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, മുന്‍ എം.എല്‍.എ കെ. സുരേഷ്‌കുറുപ്പ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

നീണ്ടൂരിലെ വസതിയില്‍ വൈകുന്നേരം സംസ്‌കാരം നടത്തി.

(കെഐഒപിആര്‍ 106/2026)

*അപേക്ഷ ക്ഷണിച്ചു*

കോട്ടയം: പള്ളം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. ജനുവരി 31ന് മുന്‍പായി അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 94955686287.

(കെഐഒപിആര്‍ 107/2026)

*അപേക്ഷ ക്ഷണിച്ചു* 

കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, തെറാപ്പിസ്റ്റ് (ആണ്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 31 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0481 2991918.

(കെഐഒപിആര്‍ 108/2026)

*പ്രവേശനം ആരംഭിച്ചു* 

കോട്ടയം: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7907853246.

(കെഐഒപിആര്‍ 109/2026)

*ദര്‍ഘാസ് ക്ഷണിച്ചു*

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ശസ്ത്രക്രിയാ സാമഗ്രികളും കണ്‍സ്യൂമബിള്‍സും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് സമീപപ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് രാവിലെ 11.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍ : 0481-2563611, 2563612.

(കെഐഒപിആര്‍ 110/2026)

*ദര്‍ഘാസ് ക്ഷണിച്ചു*

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് റീഏജന്റ്‌സ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 19ന് രാവിലെ 11.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍:0481 2563611, 2563612.

(കെഐഒപിആര്‍ 111/2026)

*അപേക്ഷ ക്ഷണിച്ചു*

കോട്ടയം: മാടപ്പള്ളി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 108-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷില്‍ ഒരു വര്‍ക്കറുടെ ഒഴിവുണ്ട്. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടൂ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി-18നും35നും ഇടയില്‍. ജനുവരി 30നുള്ളില്‍ അപേക്ഷിക്കണം. ഫോണ്‍: 0481 2425777.

(കെഐഒപിആര്‍ 112/2026)

*അപേക്ഷ ക്ഷണിച്ചു*

കോട്ടയം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് (പെണ്‍കുട്ടികള്‍) അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഫെബ്രുവരി 21 വരെ നല്‍കാം. കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് കാര്യാലയം, പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സൗകര്യമുണ്ട്. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ നല്‍കണം. കുട്ടിയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരെ(കാടര്‍,കോറഗര്‍,കാട്ടുനായ്ക്ക,ചോലനായ്ക്ക,കുറുമ്പര്‍) വരുമാന പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 14ന് ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് കാര്യാലയം, പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍,ജില്ലാ/താലൂക്ക് പട്ടകജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. വിശദവിവരത്തിന്് ഫോണ്‍: 04828 202751.

(കെഐഒപിആര്‍ 113/2026)

*അഭിമുഖം*

കോട്ടയം: പരിയാരം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തും. ടി.ടി.സി, ഡി.എല്‍.ഇഡി, കെ-ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജനുവരി 21ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9447015038.

(കെഐഒപിആര്‍ 114/2026)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0