പിഞ്ചോമനകൾക്ക് എന്ത് പിഴച്ചു? മാതാപിതാക്കളുടെ തർക്കങ്ങളിൽ ജീവന്‍ നഷ്ടമാകുന്നത് നിഷ്കളങ്ക ജീവനുകൾ...

റിപ്പോർട്ട്‌,:ബൈഷി കുമാർ

Jan 17, 2026 - 21:25
പിഞ്ചോമനകൾക്ക് എന്ത് പിഴച്ചു? മാതാപിതാക്കളുടെ തർക്കങ്ങളിൽ ജീവന്‍ നഷ്ടമാകുന്നത് നിഷ്കളങ്ക ജീവനുകൾ...

പിഞ്ചോമനകൾക്ക് എന്ത് പിഴച്ചു? മാതാപിതാക്കളുടെ തർക്കങ്ങളിൽ ജീവന്‍ നഷ്ടമാകുന്നത് നിഷ്കളങ്ക ജീവനുകൾ...

കേരളം: കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തെ നടുക്കിയ വാർത്തകളിലെല്ലാം ഒരു സമാനതയുണ്ട്, സ്വന്തം ചോരയിൽ പിറന്ന കുരുന്നുകളുടെ ജീവനെടുത്ത് മാതാപിതാക്കൾ മരണത്തിലേക്ക് നടന്നുനീങ്ങുന്നു. കണ്ണൂരിലും, തൃശൂരിലും, കൊച്ചിയിലും ഒരേപോലെ ആവർത്തിക്കപ്പെട്ട ഈ ദാരുണ സംഭവങ്ങൾ കേവലം "വാർത്തകൾ" മാത്രമല്ല, മറിച്ച് നമ്മുടെ തകരുന്ന കുടുംബബന്ധങ്ങളുടെയും മാനസികാരോഗ്യത്തിന്റെയും നേർചിത്രം കൂടിയാണ്..

കണ്ണൂരിലെ രാമന്തളിയിൽ കോടതി വിധിയെത്തുടർന്നുള്ള മനോവിഷമത്തിൽ അച്ഛന്‍ കാരണം 2 കുരുന്നുകൾ മരണപ്പെട്ടു. തൃശൂരിലും കൊച്ചിയിലും സമാനമായി അമ്മയും അച്ഛനും തങ്ങളുടെ മക്കളുടെ ജീവിതം ഇല്ലാതാക്കി. ഈ മൂന്ന് സംഭവങ്ങളിലും ഇരകളായത് 2 മുതൽ 6 വയസ്സുവരെയുള്ള പിഞ്ചുകുഞ്ഞുങ്ങളാണ്. മുതിർന്നവരുടെ പ്രശ്നങ്ങളിൽ ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങൾ ഇല്ലാതാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല..

കുടുംബപ്രശ്നങ്ങളും, സാമ്പത്തിക പ്രതിസന്ധികളും ഉള്ളിലൊതുക്കി വെക്കുന്നത് അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു.

സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള അമിത ഉത്കണ്ഠയോ അവരെ തന്റെ മാത്രം ഉടമസ്ഥതയിലുള്ളവരോ ആയി കാണുന്ന പ്രവണതയാണ് അവരെ ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നത്.

അയൽപക്ക ബന്ധങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും കുറവ് ഇത്തരം തീവ്രമായ മാനസികാവസ്ഥകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നതിന് കാരണമാകുന്നു..

ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.. പെട്ടെന്ന് ഉൾവലിയുന്നവരോ, അമിതമായി സങ്കടപ്പെടുന്നവരോ ആയ സുഹൃത്തുക്കളോ, ബന്ധുക്കളോ ഉണ്ടെങ്കിൽ അവരോട് സംസാരിക്കാൻ സമയം കണ്ടെത്തുക. നിങ്ങള്‍ക്ക് മാനസികമായ തളർച്ച അനുഭവപ്പെടുമ്പോൾ മടിക്കാതെ കൗൺസിലിംഗോ സൈക്യാട്രിക് സഹായമോ തേടുക. കുട്ടികൾ മാതാപിതാക്കളുടെ ഭാഗമാണെങ്കിലും അവർക്കും ജീവിക്കാൻ അവകാശമുണ്ട്. ആ അവകാശത്തെ തടയാൻ ആർക്കും അധികാരമില്ല..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0