മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരിച്ചടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 17, 2026 - 21:05
Jan 17, 2026 - 21:05
മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരിച്ചടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി.

*രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യമില്ല, ജയിലിൽ

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരിച്ചടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി.

മജിസ്ട്രേറ്റ് അരുന്ധതി ദിലീപാണ് ജാമ്യഹരജി തള്ളിയത്. രാഹുൽ മാവേലിക്കര സബ് ജയിലിൽതന്നെ തുടരും. പ്രോസിക്യൂഷൻ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യത്തിനായി രാഹുൽ ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. അടച്ചിട്ട കോടതിമുറിയിൽ നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വെള്ളിയാഴ്ച‌ ഹരജി വിധി പറയാനായി മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി എ.പി.പി എം.ജി. ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാനാണ് അടച്ചിട്ട കോടതിമുറിയിൽ വാദം കേട്ടത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0