സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026' ന് കൊല്ലം ജില്ല വേദിയാകും. ആശ്രാമം മൈതാനത്തും യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിലുമായി ജനുവരി 18 മുതല്‍ 21 വരെ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മില്‍മ, കേരള ഫീഡ്സ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
റിപ്പോർട്ട് : ബൈഷി കുമാർ
PRESS RELEASE 16/01/2026
*സംസ്ഥാന ക്ഷീര സംഗമം പടവ് 2026*
*മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും*
സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026' ന് കൊല്ലം ജില്ല വേദിയാകും. ആശ്രാമം മൈതാനത്തും യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിലുമായി ജനുവരി 18 മുതല്‍ 21 വരെ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മില്‍മ, കേരള ഫീഡ്സ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 18 ന് രാവിലെ 10ന് സംഘാടക സമിതി ചെയര്‍മാനായ എം. മുകേഷ് എം.എല്‍.എ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. രാവിലെ 10.30ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പി.എസ് സുപാല്‍ എം.എ.എല്‍. അധ്യക്ഷനാകും.
ജനുവരി 19 ന് രാവിലെ 11.30 ന് സംസ്ഥാന ക്ഷീരസംഗമം പടവ് 2026-ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ക്ഷീരസഹകാരി അവാര്‍ഡ്, ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡ് എന്നിവ വിതരണം ചെയ്യും.
ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല ക്ഷീരസഹകാരി അവാര്‍ഡുകള്‍ സമ്മാനിക്കും. 2024-25 വര്‍ഷം ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ച/ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ആദരിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് ദാനം, ജില്ലാതല ക്ഷീരസഹകാരി അവാര്‍ഡുകളുടെ വിതരണം, ഗോപാല്‍രത്‌ന അവാര്‍ഡ് ലഭിച്ച സംഘങ്ങളെ ആദരിക്കല്‍, മികച്ച ക്ഷേമനിധി കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ദാനം, ജില്ലയിലെ ഏറ്റവും ഗുണമേന്മയുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘത്തെ ആദരിക്കല്‍, മികച്ച ക്ഷീരസംഘങ്ങളെ ആദരിക്കല്‍ എന്നിവ അനുബന്ധമായി നടക്കും.
കന്നുകാലികളുടെ നൂതന തീറ്റ രീതികളെക്കുറിച്ചും, പ്രജനനമാര്‍ഗങ്ങളെക്കുറിച്ചുമുള്ള സെമിനാര്‍ 'ഡയറി മാനേജ്‌മെന്റിലെ നവീന ഉപാധികള്‍', ക്ഷീരസംരംഭക്ത്വത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന 'ക്ഷീരസംരംഭകത്വം- അനന്ത സാധ്യതകള്‍', ക്ഷീരകര്‍ഷകരുടെ ശാസ്ത്രീയ കണ്ടെത്തലുകള്‍ പങ്ക് വയ്ക്കുന്ന 'നാട്ടിലെ ശാസ്ത്രം', എല്‍.എസ്.ജി.ഡി ശില്പശാല, ക്ഷീരമേഖലയിലെ ഡിജിറ്റലൈസേഷന്‍ സെമിനാര്‍, 'നവ മാധ്യമങ്ങളും നൈതികതയും' എന്ന വിഷയത്തില്‍ മാധ്യമ ശില്പശാല, ക്ഷീരവികസന വകുപ്പിലെ മുന്‍ ഡയറക്ടര്‍മാരുടെ കാഴ്ചപ്പാടുകള്‍, സംശയ നിവാരണങ്ങള്‍ക്കായി വിദഗ്ധര്‍ പങ്കെടുക്കുന്ന 'മുഖാമുഖം' പരിപാടി തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡെയറി എക്‌സ്‌പോ 150 ല്‍ പരം സ്റ്റാളുകളുമായി ആശ്രാമം മൈതാനത്ത് ഈ ദിവസങ്ങളിലായി ഒരുക്കും. വിവിധ ഉല്‍പാദനോപാധികളുടെ ബൃഹത്തായ പ്രദര്‍ശനം എക്‌സ്‌പോയുടെ ഭാഗമായുണ്ട്. പ്രവേശനം സൗജന്യം.
മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അയ്യായിരത്തോളം ക്ഷീര സഹകാരികളും, പതിനായിരത്തോളം ക്ഷീരകര്‍ഷകരും മേളയുടെ ഭാഗമാകും.
(പി.ആര്‍.കെ നമ്പര്‍ 119/2026)
*പടവ് 2026 വിളംബര ഘോഷ യാത്ര*
സംസ്ഥാന ക്ഷീരസംഗമം പടവ് 2026ന് മുന്നോടിയായി ജനുവരി 18 രാവിലെ ഒമ്പതിന് ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ് മുതല്‍ ആശ്രാമം മൈതാനം വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്ളാഗ് ഓഫ് ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ജില്ലയിലെ 13 ക്ഷീരവികസന യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ ആയിരത്തോളം ക്ഷീരകര്‍ഷക പ്രതിനിധികളും ഘോഷയാത്രയില്‍ പങ്കെടുക്കും. പാട്ടുവണ്ടി, ഫ്‌ളാഷ് മോബ്, ചെണ്ടമേളം, ബാന്‍ഡ് തുടങ്ങിയവയും സംഘടിപ്പിക്കും.
(പി.ആര്‍.കെ നമ്പര്‍ 120/2026)
*‘പ്രതീക്ഷ’ ജില്ലാതല ഉദ്ഘാടനം*
ജില്ലാതല പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ നിയമ സേവന അതോറിറ്റിയും സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ’ ലഹരി പുനരധിവാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് ആത്മ ഹാളില്‍ ജനുവരി 17 ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍.വി രാജു നിര്‍വഹിക്കും. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം/വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും 50 പേരെ വീതമാണ് പുനരധിവസിപ്പിക്കുന്നത്. സാമൂഹിക നീതി ഓഫീസര്‍ ഹരികുമാരന്‍ നായര്‍ അധ്യക്ഷനാകും. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.വി. ബിജു, നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ജോസ് ഫിലിപ്പ്, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍ ശരത്ത്, വിമുക്തി ജില്ലാ മാനേജര്‍ വി.സി ബൈജു തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 121/2026)
*ഭക്ഷ്യ സുരക്ഷാ നഗരം പദ്ധതി - ആരോഗ്യ തളിക ബോധവല്‍ക്കരണ പരിപാടി നടത്തി*
ഭക്ഷ്യ സുരക്ഷാ നഗരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെന്റ് അലോഷ്യസ് സ്‌കൂളില്‍ മേയര്‍ എ.കെ.ഹാഫിസ് നിര്‍വഹിച്ചു. വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും കുടുംബശ്രീ, ആശാവര്‍ക്കര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഹോട്ടല്‍ ഉടമകള്‍, ബേക്കറി ഉല്പാദകര്‍ എന്നിവര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.
പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആരോഗ്യ തളിക ബോധവത്കരണ ക്ലാസും ഭക്ഷ്യസുരക്ഷ ക്ലബിന്റെ ഉദ്ഘാടനവും വിമലഹൃദയ ഗേല്‍സ് സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിര്‍വഹിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ.സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ പീറ്റര്‍ ആന്റണി, പിടിഎ പ്രസിഡണ്ട് ഫെലിക്സ് ബേസില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഫ്രാന്‍സിന മേരി, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ചിത്രാ മുരളി, അനീഷ എ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 122/2026)
*പി.എസ്.സി അഭിമുഖം*
വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിംഗ് ടീച്ചര്‍ (എച്ച്.എസ്) ഫസ്റ്റ് എന്‍.സി.എ- എസ്‌ഐയുസി നാടാര്‍ (കാറ്റഗറി നം. 096/2024) ഡ്രോയിംഗ് ടീച്ചര്‍ (എച്ച്.എസ്) ഫസ്റ്റ് എന്‍.സി.എ- ഒബിസി (കാറ്റഗറി നം. 097/2024), ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) ( തസ്തികമാറ്റം മുഖേന) ( കാറ്റഗറി നം. 476/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 28 ന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
(പി.ആര്‍.കെ നമ്പര്‍ 123/2026)
*പി.എസ്.സി അഭിമുഖം*
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിനുള്ള ( കാറ്റഗറി നം. 604/2024) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 21 മുതല്‍ 23 വരെയും തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് (കാറ്റഗറി നം. 737/2024) ജനുവരി 21 നും ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
(പി.ആര്‍.കെ നമ്പര്‍ 124/2026)
*2025ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു*
2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, കൂടാതെ 2025-ല്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി (അണ്‍എന്‍ക്രിപ്റ്റഡ്) അല്ലെങ്കില്‍ ബ്ലൂ-റേ ഫോര്‍മാറ്റിലാണ് സമര്‍പ്പിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ക്ക് അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralafilm.com വഴി അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ തിരുവനന്തപുരത്തെ അക്കാദമി സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും, നിശ്ചിത തുകയുടെ സ്റ്റാമ്പ് പതിപ്പിച്ച കവര്‍ അയച്ചു നല്‍കുന്നവര്‍ക്ക് തപാല്‍ വഴിയും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും.
അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 16
ന് മുന്‍പായി അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭ്യമാണ്.
(പി.ആര്‍.കെ നമ്പര്‍ 125/2026)
*ഇ-ലേലം*
അരീക്കക്കാവ് തടി ഡിപ്പോയില്‍ ശേഖരിച്ചിരിക്കുന്ന പമ്പാമണല്‍ ജനുവരി 27 മുതല്‍ ഇ-ലേലം ചെയ്യും. വിവരങ്ങള്‍ക്ക്: www.mstcecommerce.com ഫോണ്‍: 0475-2222617 (പുനലൂര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്), 8547600535 (അരീക്കക്കാവ് പുനലൂര്‍ ടിംബര്‍ സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസ്).
(പി.ആര്‍.കെ നമ്പര്‍ 126/2026)
*വാഹനം ആവശ്യമുണ്ട്*
ജില്ലാ വനിത-ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എ/സി) വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 29 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍ 0474-2992809.
(പി.ആര്‍.കെ നമ്പര്‍ 127/2026)
*തൊഴില്‍മേള*
എംപ്‌ളോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മേഖലയുടെ ' നിയുക്തി മെഗാ തൊഴില്‍മേള പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ജനുവരി 31ന് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: https://privatejobs.employment.kerala.gov.in മുഖേന തൊഴില്‍ദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8921916220(തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).
(പി.ആര്‍.കെ നമ്പര്‍ 128/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0