കരൂർ ദുരന്തം; വിജയ്ക്ക് സമൻസ് അയച്ച് സിബിഐ*
റിപ്പോർട്ട് :ബൈഷി കുമാർ
*കരൂർ ദുരന്തം; വിജയ്ക്ക് സമൻസ് അയച്ച് സിബിഐ*
കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷനായ വിജ യ്ക്ക് സമൻസ് അയച്ച് സിബിഐ. ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. ജനുവരി 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വിജയ് ആവശ്യപ്പെട്ടതിന് തുടർന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണ ത്തോട് വിജയ് സഹകരിച്ചിരുന്നില്ല. സർക്കാരിൻ്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതി യെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കു ട്ടികളടക്കം 41 പേർ മരിച്ചിരുന്നു.
---------------------------------------------
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0