ശബരിമല സ്വർണ്ണക്കവർച്ച;ഹൈക്കോടതി വിധി മാധ്യമങ്ങൾ മുക്കി, പുറത്തുവരുന്നത് കോൺഗ്രസ് നേതാക്കളുടെ കള്ളക്കളികൾ: കെ അനിൽകുമാർ
റിപ്പോർട്ട് :ബൈഷി കുമാർ
ശബരിമല സ്വർണ്ണക്കവർച്ച;ഹൈക്കോടതി വിധി മാധ്യമങ്ങൾ മുക്കി, പുറത്തുവരുന്നത് കോൺഗ്രസ് നേതാക്കളുടെ കള്ളക്കളികൾ: കെ അനിൽകുമാർ
ശബരിമലസ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ നിർണ്ണായക വിവരങ്ങൾ മാധ്യമങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ദ്വാരപാലക ശില്പങ്ങൾ, കട്ടിള, വാതിൽ എന്നിവയിൽ പതിച്ചിരുന്ന സ്വർണ്ണം ഉരുക്കി എടുത്തുവെന്ന് പ്രതികളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗോവർദ്ധൻ ബല്ലാരി, പങ്കജ് ഭണ്ടാരി എന്നിവർ സമ്മതിച്ചിട്ടും സത്യം പുറംലോകം അറിയാതിരിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നതായാണ് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്.
പ്രതികളെ ശ്രീകോവിലിൽ കയറ്റിയതിലോ പരികർമ്മിയാക്കിയതിലോ ഇടതുപക്ഷത്തിന് യാതൊരു പങ്കുമില്ലെന്നും അത് തന്ത്രിയുടെ മാത്രം തീരുമാനമായിരുന്നുവെന്നും വ്യക്തമാക്കിയ അനിൽകുമാർ, 2014-ൽ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് സ്വർണ്ണക്കവർച്ചയിലെ മുഖ്യസൂത്രധാരനെ ‘സ്പോൺസർ പോറ്റി’യാക്കി പ്രതിഷ്ഠിച്ചതെന്നും ചൂണ്ടിക്കാട്ടിപ്രതികളെ രക്ഷിക്കാൻ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കള്ളക്കഥകൾ മെനഞ്ഞതായും അനിൽകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. സ്വർണ്ണം വിദേശത്തേക്ക് വിറ്റു എന്ന നുണക്കഥ രമേശ് ചെന്നിത്തല പ്രചരിപ്പിച്ചത് സോണിയാ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്ന ഗോവർദ്ധനെ രക്ഷിക്കാനായിരുന്നുവെന്നും, കടകംപള്ളി സുരേന്ദ്രൻ ശില്പങ്ങൾ വിറ്റു എന്ന വി.ഡി. സതീശന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി
ദേവസ്വം ഭരണത്തിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ അധികാരമില്ലെന്നും ഹൈക്കോടതിയുടെയും ദേവസ്വം ബെഞ്ചിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും അനിൽകുമാർ ഓർമ്മിപ്പിച്ചു. 2019-ലെ ബോർഡിന് ഭരണപരമായ ചില ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടാകാമെങ്കിലും കവർച്ചയിൽ ഇടതുപക്ഷക്കാർ ആരും ഉൾപ്പെട്ടിട്ടില്ല. കുറ്റപത്രം വരുന്നത് വരെ മാധ്യമ വിചാരണ നിർത്തണമെന്ന ഹൈക്കോടതി വിധി നിലനിൽക്കെ, മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്തകൾ നൽകുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0