*അയ്യോ ട്രെയിൻ മിസായോ ? ഇനി എന്തു ചെയ്യും, പേടിക്കേണ്ട വഴിയുണ്ട്. യാത്ര തുടരാം* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 4, 2026 - 06:24
*അയ്യോ ട്രെയിൻ മിസായോ ? ഇനി എന്തു ചെയ്യും, പേടിക്കേണ്ട വഴിയുണ്ട്. യാത്ര തുടരാം* 

*അയ്യോ ട്രെയിൻ മിസായോ ? ഇനി എന്തു ചെയ്യും, പേടിക്കേണ്ട വഴിയുണ്ട്. യാത്ര തുടരാം* 

 

അത്യാവശ്യക്കാരായതിനായി പോകവേ ട്രെയിൻ മിസ് ആയിട്ടുണ്ടോ ? ഓടിക്കിതച്ചു വരുമ്പോൾ ടിക്കറ്റ് എടുത്ത ട്രെയിൻ കണ്മുന്നിലൂടെ നീങ്ങുന്നത് കണ്ട് നിന്നവർ ട്രയിനിൻ്റെ പിന്നാലെ ഓടിയിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അനങ്ങാതെ നിൽക്കാനേ പലരും ശ്രമിക്കൂ. നിങ്ങൾ ടിക്കറ്റെടുത്ത ട്രെയിൻ മിസായാൽ അല്ലെങ്കിൽ അതിൽ കയറാൻ പറ്റിയില്ലെങ്കിൽ അതേ ടിക്കറ്റിൽ അടുത്ത വണ്ടിക്ക് കയറാൻ പറ്റുമോ എന്ന സംശയം ചിലരുടെ ഉള്ളിലെങ്കിലും ഉദിച്ചിട്ടുണ്ടാകും. അതിനുള്ള ഉത്തരം പറയട്ടെ ? നിങ്ങളുടെ പക്കൽ ഒരു സാധാരണ ജനറൽ (അൺറിസർവ്ഡ്) ടിക്കറ്റാണുള്ളതെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. ഒരു ട്രെയിൻ മിസ്സ്

ആയാൽ അതേ കാറ്റഗറിയിലുള്ള മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാൻ ആ ടിക്കറ്റ് ഉപയോഗിക്കാം. ടിക്കറ്റ് എടുത്ത സമയം മുതൽ മൂന്ന് മണിക്കൂർ വരെയോ അല്ലെങ്കിൽ ആ റൂട്ടിലെ അടുത്ത വണ്ടി വരുന്നത് വരെയോ ആണ് ഇത്തരം ടിക്കറ്റുകളുടെ കാലാവധി.ജനറൽ ടിക്കറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ കാറ്റഗറിയാണ്. ജനറൽ ടിക്കറ്റെടുത്ത് മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് വണ്ടികളിൽ കയറിയാൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) പിഴ ഈടാക്കും. വന്ദേ ഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരെ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കി വലിയ തുക പിഴയായി അധികൃതർ ഈടാക്കും.അതേസമയം റിസർവ്ഡ് ടിക്കറ്റുകളുടെ കാര്യം തികച്ചും വ്യത്യസ്‌തമാണ്. ഒരു കൺഫേം ടിക്കറ്റിൽ ഏത് ട്രെയിനാണോ രേഖപ്പെടുത്തിയിരിക്കുന്നത് ആ വണ്ടിയിൽ മാത്രമേ യാത്രഅനുവദിക്കൂ. നിശ്ചിത ട്രെയിൻ വിട്ടുപോയാൽ ആ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു എക്സ്പ്രസ് ട്രെയിനിലോ സ്ലീപ്പർ ക്ലാസിലോ കയറാൻ അനുവാദമില്ല. അറിവില്ലായ്മ മൂലം മറ്റൊരു ട്രെയിനിൽ കയറിയാൽ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനായാണ് ടിടിഇ നിങ്ങളെ കണക്കാക്കുക.

ബുക്ക് ചെയ്‌ത ട്രെയിനിൽ കയറാൻ പറ്റാതെ വന്നാൽ ഉടൻ തന്നെ അടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് പായുന്നവരെ നിങ്ങളും കണ്ടിട്ടുണ്ടാകും. നിങ്ങൾ ടിക്കറ്റ് റിസർവ് ചെയ്‌ ട്രെയിൻ ബോർഡിംഗ് സ്റ്റേഷൻ വിട്ടുകഴിഞ്ഞാലും അടുത്ത രണ്ട് സ്റ്റേഷനുകൾ കഴിയുന്നത് വരെ സീറ്റ് 'സേഫ്' ആയിരിക്കും. ദീർഘദൂര യാത്രയാണെങ്കിൽ പ്രത്യേകിച്ചും. ഉദാഹരണത്തിന്, എറണാകുളത്ത് നിന്ന് ട്രെയിൻ മിസ്സായാൽ ആലുവയിലോ അങ്കമാലിയിലോ വെച്ച് ആ ട്രെയിനിൽ കയറിപ്പറ്റാൻ സാധിച്ചാൽ നിങ്ങളുടെ സീറ്റ് നഷ്ട‌പ്പെടില്ല. അതിനുശേഷവും നിങ്ങൾ എത്തിയില്ലെങ്കിൽ മാത്രമേ സീറ്റ് മറ്റൊരാൾക്ക് അനുവദിക്കൂ. ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയും യാത്ര റദ്ദാക്കാൻ

നിങ്ങൾ തീരുമാനിക്കുകയും ചെയ്താൽ ടിക്കറ്റ് തുക പൂർണമായും റീഫണ്ട് ലഭിക്കും.

---------------------------------------------

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0