മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കത്തി നശിച്ചു.
റിപ്പോർട്ട് :ബൈഷി കുമാർ
*കോട്ടയം*: മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കത്തി നശിച്ചു. ബുധനാഴ്‌ച പുലർച്ചെ 3.45ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തിനശിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടാണ് മലപ്പുറം ഡിപ്പോയിൽനിന്നും ചൊവ്വാഴ്ച്‌ച രാത്രി 9 മണിയോടെയാണ് ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. കോട്ടയം മണിമല ജംക്‌ഷൻ കഴിഞ്ഞു 3 കി.മീ പിന്നിട്ട് പഴയിടം എത്തുന്നതിനു തൊട്ടുമുൻപാണ് ബസിൽനിന്നും പുക ഉയർന്നത്. തുടർന്നു ബസ് ജീവനക്കാർ യാത്രക്കാരെ ഉടൻ പുറത്തിറക്കി. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0