*ബിനാമി ഇടപാട്: പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 29, 2025 - 17:34
Dec 29, 2025 - 17:41
*ബിനാമി ഇടപാട്: പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി* 

*ബിനാമി ഇടപാട്: പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി* 

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്ന ഇഡിയുടെ കണ്ടെത്തലിന് പിന്നാലെ ആണ് മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ചത്. നോട്ടീസ് അയച്ചത് പ്രകാരം, ബുധനാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്‌പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ഒരേ വസ്‌തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്‌ത വായ്‌പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. പി വി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സസ്മെൻറ് ഡയറക്ടേറ്റ് കണ്ടെത്തൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0