സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 29, 2025 - 16:01
സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം*

*Press release 29/12/2025*

*സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം*

*ജില്ലയില്‍ പരിശീലനത്തിന് തുടക്കം* 

ജനാഭിലാഷത്തിന്അനുസൃതമായുള്ള നവകേരളസൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ പരിശീലനത്തിന് തുടക്കമായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചെയര്‍മാനായ ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് ജില്ലയൊട്ടാകെനടത്തുന്നത്. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ചവറ ബ്ലോക്ക്തല പരിശീലനം ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവീടുകളും സന്ദര്‍ശിച്ച് വികസനനിര്‍ദേശങ്ങള്‍സ്വരൂപിച്ച് നാടിന്റെ മികവുറ്റ ഭാവി ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സന്നദ്ധപ്രവര്‍ത്തകരിലൂടെയാണ് വിവരശേഖരണം. ഇവര്‍ക്കുള്ള പരിശീലനത്തിനാണ് തുടക്കമായത്. പദ്ധതിസംബന്ധിച്ച് പരിശീലനംനേടിയ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത് എന്നു വ്യക്തമാക്കി.  

അസംബ്ലിമണ്ഡലതലത്തില്‍ നിയോഗിച്ച ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. വികസനനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന രീതിശാസ്ത്രം, സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആശയവിനിമയം, ഇതിനായി തയ്യാറാക്കിയ രേഖകളുടെവിതരണം തുടങ്ങിയവയാണ് നടത്തുക. 

പരിശീലനംനേടിയ സന്നദ്ധപ്രവര്‍ത്തകര്‍ ജനുവരി ഒന്നുമുതല്‍ ജില്ലയിലെ എല്ലാവീടുകളിലേക്കുമെത്തും. ഫ്‌ളാറ്റുകളും നിയന്ത്രിതപ്രവേശനമുള്ള താമസസ്ഥലങ്ങളിലേക്കുമെല്ലാം സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകളുമായാണ് സന്ദര്‍ശിക്കുക. വിവിധ ഇടങ്ങളില്‍ സമൂഹത്തില്‍ വ്യക്തിമുദ്രപതിപ്പിച്ചവരുടെ ഭവനങ്ങളില്‍നിന്നാകും വിവരശേഖരണം തുടങ്ങുക. ഫെബ്രുവരി 28 വരെയാണ് പരിപാടി. ലഭിക്കുന്ന വികസനനിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്താകും വികസന-ക്ഷേമപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക.  

ആദ്യദിനത്തില്‍ ചവറയ്ക്ക് പുറമേ അഞ്ചല്‍, കൊട്ടാരക്കര, വെട്ടിക്കവല, ഓച്ചിറ, പത്തനാപുരം, മുഖത്തല, ശാസ്താംകോട്ട, ചടയമംഗലം ബ്ലോക്കുകള്‍, പുനലൂര്‍ നഗരസഭ എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്. 

(പി.ആര്‍.കെ നമ്പര്‍ 3584/2025)

*സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍: അവലോകനയോഗം ചേര്‍ന്നു*

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 ന്റെ രണ്ടാംഘ' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ അവലോകനയോഗം ചേര്‍ന്നു. രണ്ടാംഘട്ട' ഹിയറിങ്ങിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനപുരോഗതി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് വിശദീകരിച്ചു. എസ്.ഐ.ആര്‍ വോട്ടേഴ്‌സ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സി.ഇ.ഒ വിലയിരുത്തി.

യോഗത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വെയര്‍ഹൗസിലും പരിശോധന നടത്തി. വിവിധ ലോക്‌സഭാമണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളാണ് വിലയിരുത്തിയത്. വെയര്‍ഹൗസിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3585/2025)

*'ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്': ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റ യജ്ഞം* 

ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള ജനകീയമുന്നേറ്റയജ്ഞമായ 'ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്' ക്യാമ്പയിനിന് തുടക്കമായി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃതവ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയില്‍ പൊതുജന സ്വഭാവരൂപീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. 

ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ആശുപത്രിയുടെ സമീപത്തുള്ള വാമോസ് ടര്‍ഫില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ആദ്യമത്സരത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. 

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കലക്ടറേറ്റ് ടീം, ആരോഗ്യ വകുപ്പ്, എക്‌സൈസ്, ട്രഷറി, പെരുമണ്‍ എന്‍ജിനീയറിങ് വിഭാഗം, സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ടീം, വനിത ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളും ഉണ്ടാകും. ഫൈനല്‍ മത്സരം ഡിസംബര്‍ 30ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്‍. അരുണ്‍ ബാബു ഉദ്ഘാടനം ചെയ്യും. 

പ്രചരണാര്‍ഥം കാസര്‍ഗോഡ് നിന്നെത്തുന്ന സൈക്കിള്‍ റാലി, കെ.എസ്.ആര്‍.ടി.സി വാഹന പ്രചരണജാഥ എന്നിവ ഡിസംബര്‍ 31ന് ജില്ലയില്‍ പ്രവേശിക്കും. ജില്ലാതല ഉദ്ഘാടന സമ്മേളനം കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം ഉച്ചയ്ക്ക് 12ന് നടക്കും. കലാപരിപാടികളും അരങ്ങേറും. ക്യാമ്പയിനിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ്തലം വരെ വിവിധ ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്കുകള്‍, തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്‌ക്രീനിങ് ക്യാമ്പുകള്‍, തുടര്‍പരിശോധനകള്‍, വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, ഫോളോ അപ്പുകള്‍, ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. .

(പി.ആര്‍.കെ നമ്പര്‍ 3586/2025)

*വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനം ചെയ്തു*

കൊല്ലം ജില്ലാ ജയിലില്‍ ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റ് ചവറയുടെ സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം എം മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബി ശൈലജ അധ്യക്ഷയായി. ജയില്‍ അന്തേവാസികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനാണ് 100 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. എസ് ശിവകുമാര്‍, ചവറ ഐആര്‍ഇ ഇന്ത്യ ലിമിറ്റഡ് മേധാവിയും ജനറല്‍ മാനേജരുമായ എന്‍ എസ് അജിത്ത്, ചവറ ഐ ആര്‍ ഇ ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എസ് ഭക്ത ദര്‍ശന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് വി ആര്‍ ശരത്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജി എസ് സ്‌നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3587/2025)

*നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് 30ന്*  

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ഡിസംബര്‍ 30ന് പോളയത്തോടുള്ള കോര്‍പ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ നോര്‍ക്ക ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കും. കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

(പി.ആര്‍.കെ നമ്പര്‍ 3588/2025)

*ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്*

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒഴിവ്. ഓപ്പണ്‍ മുന്‍ഗണന ഉള്ളവര്‍- രണ്ട്, ഈഴവ/തീയ/ബില്ല- ഒന്ന്, ഓപ്പണ്‍ മുന്‍ഗണന ഇല്ലാത്തവര്‍- ഒന്ന് എന്നീ വിഭാഗക്കാര്‍ക്കായുള്ള സംവരണ ഒഴിവുകളാണിത്. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ, ഇ.സി.ജി/ ടി.എം.ടി ടെക്‌നീഷ്യനായി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 11നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2746789.

(പി.ആര്‍.കെ നമ്പര്‍ 3589/2025)

*ഡിപ്ലോമ കോഴ്‌സ്*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്‌മെന്റ് കോഴ്‌സിന് https://app.srccc.in/register മുഖേന അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് അഥവാ തത്തുല്യം. 18 വയസ് പൂര്‍ത്തിയാകണം. അവസാന തീയതി- ജനുവരി 31. ഫോണ്‍: 8111806626.

(പി.ആര്‍.കെ നമ്പര്‍ 3590/2025)

*താല്‍ക്കാലിക ഒഴിവ്*

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തിലെ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്ത എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. പ്രായപരിധി 2025 ജനുവരി ഒന്നിന് 18 -50 വയസ്. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഇംഗ്ലീഷ് (ലോവര്‍), മലയാളം (ലോവര്‍) ടൈപ്പ് റൈറ്റിംഗ് പ്രാവീണ്യം, കെ.ജി.ടി.ഇ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് അല്ലെങ്കില്‍ തത്തുല്യം. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 17നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2746789.

(പി.ആര്‍.കെ നമ്പര്‍ 3591/2025)

*ശാസ്ത്രീയ പശു പരിപാലന പരിശീലനം*

ഓച്ചിറ ക്ഷീരോല്പന്ന നിര്‍മാണ വികസന കേന്ദ്രത്തില്‍ ജനുവരി അഞ്ച് മുതല്‍ ഒമ്പത് വരെ 'ശാസ്ത്രീയ പശു പരിപാലനം' വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഇതേ പരിശീലനത്തില്‍ ഓഫ്‌ലൈനായി പങ്കെടുത്തവര്‍ക്ക് അര്‍ഹതയില്ല. ജനുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം 8089391209, 0476-2698550 നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫീസ് 20 രൂപ. ബാങ്ക് പാസ്ബുക്ക്, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകളും ഹാജരാക്കണം.  

(പി.ആര്‍.കെ നമ്പര്‍ 3592/2025)

*ടെന്‍ഡര്‍*

വെട്ടിക്കവല ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ 800 സി.സിക്ക് മുകളിലുള്ള വാഹനം ലഭ്യമാക്കുന്നതിന് കാര്‍/ ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. ജനുവരി അഞ്ച് ഉച്ചയ്ക്ക് ഒന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2404299, 9496363158.

(പി.ആര്‍.കെ നമ്പര്‍ 3593/2025)

*വാഹനം ആവശ്യമുണ്ട്*

ജില്ലാ വനിത-ശിശുവികസന ഓഫീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എ/സി) വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി എട്ട് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍ 0474-2992809.

(പി.ആര്‍.കെ നമ്പര്‍ 3594/2025)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0