കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാര്യങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 28, 2025 - 18:58
Dec 28, 2025 - 18:59
 കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാര്യങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി.

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാര്യങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി. കർണാടകയിൽ കെ.സി വേണുഗോപാൽ ‘സൂപ്പർ മുഖ്യമന്ത്രി’ ചമയുകയാണെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുന്ന നീക്കമാണ് ഹൈക്കമാൻഡ് നടത്തുന്നതെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി.

ബെംഗളൂരുവിനു സമീപം കൊഗിലു ഗ്രാമത്തിലെ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാൽ പങ്കുവെച്ച പോസ്റ്റാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ഒഴിപ്പിക്കൽ നടപടികളിൽ ഹൈക്കമാൻഡിനുള്ള ആശങ്ക സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നായിരുന്നു വേണുഗോപാലിന്റെ കുറിപ്പ്. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ഡൽഹിയിൽ ഇരിക്കുന്ന പാർട്ടി മാനേജർമാരുടെ തീട്ടൂരങ്ങൾ അനുസരിച്ചാണോ ഒരു സംസ്ഥാന സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് അശോക ചോദിച്ചു.

സംസ്ഥാനം ഭരിക്കേണ്ടത് ഭരണഘടനാനുസൃതം തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്, അല്ലാതെ എഐസിസി ജനറൽ സെക്രട്ടറിയല്ലെന്ന് ആർ. അശോക പറഞ്ഞു. ഹൈക്കമാൻഡിന്റെ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ ഫെഡറലിസത്തോടുള്ള അവഹേളനമാണ്. കർണാടകയുടെ ആത്മാഭിമാനം ഡൽഹിയിലെ നേതാക്കളെ പ്രീണിപ്പിക്കാൻ അടിയറ വെക്കാനാവില്ലെന്നും, കർണാടക രാഹുൽ ഗാന്ധിയുടെ കോളനിയല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0