*ബെംഗളൂരു വിമാനത്താവളത്തിനെതിരെ യാത്രക്കാർ; ടെർമിനൽ ഒന്നിലെ പിക്കപ്പ് നിയമം മാറ്റണമെന്ന് ആവശ്യം*
റിപ്പോർട്ട് :ബൈഷി കുമാർ
*ബെംഗളൂരു വിമാനത്താവളത്തിനെതിരെ യാത്രക്കാർ; ടെർമിനൽ ഒന്നിലെ പിക്കപ്പ് നിയമം മാറ്റണമെന്ന് ആവശ്യം*
വിമാനത്താവളത്തിലെ ടെർമിനൽ 1-ലെ (ടി1) പുതിയ പിക്ക് അപ്പ് നിയമങ്ങൾക്കെതിരെ യാത്രക്കാരും ക്യാബ് ഡ്രൈവർമാരും ശക്തമായ പ്രതിഷേധത്തിൽ. ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനോട് ഈ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹൊസ റോഡ് നിവാസിയായ ഹരീഷ് അംജൂരി ഒരു നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ക്യാബ് ഡ്രൈവർമാർ അധികാരികളുമായി ചർച്ച തുടരുകയാണ്പുതിയ നിയമങ്ങൾക്ക് മതിയായ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നിരവധി യാത്രക്കാർ സമാന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. നിരവധി യാത്രക്കാരൻ പുതിയ പരിഷ്‌കാരത്തിൽ പെട്ട് വലയുന്നത്. പുറത്തേക്ക് പോവാനുള്ള വാഹനം തപ്പി ഏറെനേരം നടക്കേണ്ടി വരുന്നത് ഗതികേടാണ് എന്നാണ് പലരുടെയും വിമർശനം.പല യാത്രക്കാരും സമാന ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്.' പ്രായമായ യാത്രക്കാർ ലഗേജുകളുമായി ബുദ്ധിമുട്ടുന്നതും, കുട്ടികൾക്ക് ദീർഘദൂരം നടക്കാൻ പ്രയാസപ്പെടുന്നതും, ഗർഭിണികൾക്ക് ക്ഷീണിച്ച യാത്രയ്ക്ക് ശേഷം അനാവശ്യമായി കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതും ഹൃദയഭേദകമാണ്' എന്നാണ് അംജൂരി നിവേദനത്തിൽ പറയുന്നത്.ഈ നിയമങ്ങൾ പുനഃപരിശോധിച്ച്, എല്ലാ യാത്രക്കാർക്കും സൗകര്യപ്രദവും എളുപ്പത്തിൽ പ്രവേശിക്കാവുന്നതുമായ മുൻ പിക്ക് അപ്പ് പോയിന്റ് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്... ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള അധികാരികളോട്, പഴയ പിക്ക് അപ്പ് സ്ഥലങ്ങൾ വീണ്ടും തുറക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവ അറൈവൽ ഗേറ്റുകൾക്ക് അടുത്തും, വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ വ്യക്തികൾക്കും സൗകര്യപ്രദവുമായിരുന്നു' നിവേദനത്തിൽ വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0