ബിജെപി സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 13, 2025 - 09:17
ബിജെപി സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

തദ്ദേശതെരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി അജിൻ ആണ് വിജയിച്ചത്. പുന്നക്കാമുകൾ വാർഡിലും എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പി ജീവനൊടുക്കുന്നത്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിമത സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് നിന്നിരുന്നു. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്നുള്ള ആത്മഹത്യ കുറിപ്പ് അന്ന് പുറത്തുവന്നിരുന്നു. സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പരിഗണിച്ചില്ലെന്ന് അനന്ദ് പറഞ്ഞിരുന്നു.തന്നെ അവഗണിച്ച് മണ്ണ് മാഫിയക്കാരനായ ആളെ സ്ഥാനാർത്ഥിയായി നിർത്തിയെന്നും അന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിൽ മനനൊന്താണ് ആത്മഹത്യയെന്ന് ആനന്ദിൻ്റെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. തൻ്റെ ഭൗതികശരീരം കാണാൻ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും അനുവദിക്കരുതെന്നും ആനന്ദ് പറഞ്ഞിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0