എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 10, 2025 - 11:44
എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവം

വർക്കല: പതിനെട്ടാമത് എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവം 14 മുതൽ 19 വരെ വർക്കല എസ്.ആർ മിനി ഹാളിൽ നടക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന സംഗീതോത്സവം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്കാഡമി ഡയറക്ടർ എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ എം എസ് സുബ്ബലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തും. സംഗീതജ്ഞ ചെന്നൈ വിശാലാക്ഷി നിത്യാനന്ദ ഭദ്രദീപം തെളിക്കും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു,വോയ്സ് ഒഫ് വർക്കല ജനറൽ കൺവീനർ ജോഷി ബാസു, പി.രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും. എല്ലാദിവസവും വൈകിട്ട് 5. 30 മുതൽ നടക്കുന്ന സംഗീതക്കച്ചേരിയിൽ 14 ന് വിശാലാക്ഷി നിത്യാനന്ദയുടെ സംഗീതക്കച്ചേരി, 15 ന് ആനന്ദ് ഭൈരവ് ശർമ്മയുടെ വയലിൻ ഫ്ലൂട്ട് കച്ചേരി, 16 ന് മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീതക്കച്ചേരി, 17 ന് പണ്ഡിറ്റ് രബീന്ദ്ര ഗോസ്വാമിയുടെ (വാരാണസി ) സിത്താർ കച്ചേരി,18 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 19ന്സംഗീതക്കച്ചേരി, 19ന് എം.എസ്.സുബ്ബുലക്ഷ്മി ഇൻ്റർനാഷണൽ മ്യൂസിക് ക്ലബ്ബിന്റെ മ്യൂസിക് ഇവന്റ്. 19 ന് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഉദ്ഘാടനം ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0