യാത്രക്കാരുടെ ഹൃദയം കവർന്ന് ഇൻഡിഗോ പൈലറ്റിന്റെ ക്ഷമാപണം; നിമിഷ നേരംകൊണ്ട് വൈറലായി

റിപ്പോർട്ട് ബൈഷി കുമാർ

Dec 9, 2025 - 14:26
യാത്രക്കാരുടെ ഹൃദയം കവർന്ന് ഇൻഡിഗോ പൈലറ്റിന്റെ ക്ഷമാപണം; നിമിഷ നേരംകൊണ്ട് വൈറലായി

ഇൻഡിഗോ വിമാന സർവീസ് നിരന്തരമായി മുടങ്ങുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നതിനാൽ കടുത്ത പ്രതിസന്ധിയാണ് ദിവസേന യാത്രക്കാർ നേരിടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌ വിമാനങ്ങൾ വൈകുകയും സർവീസുകൾ തടസ്സപ്പെടുകയും ചെയ്തതിനു ഇൻഡിഗോ പൈലറ്റ് യാത്രക്കാരോട് നടത്തിയ ക്ഷമാപണ വീഡിയോയാണ്.വിമാനത്തിൽ വച്ച് യാത്രക്കാരെ തമിഴിൽ അഭിസംബോധന ചെയ്യുന്ന ക്യാപ്റ്റൻ പ്രദീപ് കൃഷ്ണന്റെ വീഡിയോയായണ് വൈറലായി കൊണ്ടിരിക്കുന്നത്. “അസൗകര്യമുണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഞങ്ങൾക്ക് പറ്റുമ്പോയൊക്കെ വിവരങ്ങൾ നിങ്ങളെ അറിയിക്കും” എന്നാണ് പങ്കു വച്ച വിഡിയോയോയിൽ അദ്ദേഹം പറയുന്നത് .ആത്മാർഥത നിറഞ്ഞ അദ്ദേഹത്തിന്റ ക്ഷമാപണത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് വിമാന യാത്രക്കാർ സ്വീകരിച്ചത്.സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വീഡിയോയ്ക്ക് ഒപ്പം ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാന യാത്ര വൈകുന്നത് കാരണം പ്രാധാനപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് എനിയ്ക്ക് പൂർണ്ണമായും മനസിലാക്കാൻ സാധിക്കും, ഞങ്ങൾ പണിമുടക്കിലല്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. പൈലറ്റുമാർ എന്ന നിലയിൽ ഞങ്ങൾ ഞങ്ങളാലാവുന്നത്ര ശ്രമിക്കുന്നുണ്ട്, ഞങ്ങൾക്കും വീട്ടിൽ പോകാൻ ആഗ്രഹമുണ്ട്. എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0