വിവാഹമോചനം കൂടുന്നു, കോടതി കയറിയിറങ്ങാൻ വയ്യ’; ബെംഗളൂരു ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക്
റിപ്പോർട്ട് :ബൈഷി കുമാർ
ബെംഗളൂരുവിലെ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തി. വിവാഹമോചനം വർധിച്ചതോടെയാണ് അധികൃതർ ഈ തീരുമാനത്തിലേക്ക് എത്തിയത്.
ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പൈതൃക ആരാധനാലയങ്ങളിൽ ഒന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. വളരെക്കാലമായി വിവാഹങ്ങൾക്കും പേരുകേട്ട ക്ഷേത്രമാണിത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്ര പരിസരത്ത് വെച്ച് വിവാഹം കഴിഞ്ഞവർ പിന്നീട് വേർപിരിയാൻ തീരുമാനിക്കുകയും തുടർന്ന് പരിശോധനയ്ക്കായി അധികൃർ ക്ഷേത്രത്തെ സമീപിക്കുകയും ചെയ്യുന്നത് തലവേദനയായി എന്നാണ് ക്ഷേത്ര മാനേജ്മെന്റ് പറയുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0