തദ്ദേശ തെരഞ്ഞെടുപ്പ്: ആവേശക്കൊടുമുടിയേറി ഏഴ് ജില്ലകളിൽ കലാശക്കൊട്ട്
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കലാശക്കൊട്ട് നടക്കുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസമുള്ളതിനാൽ കലാശക്കൊട്ടിൽ എൽ ഡി എഫ് ക്യാമ്പിൽ തന്നെയാണ് ആവേശക്കൂടുതൽ. വിമത ഭീഷണിയും തമ്മിൽ തല്ലും മോഡി കുറച്ചെങ്കിലും യുഡിഎഫ്, എൻഡിഎ മുന്നണികളും മുന്നിൽ തന്നെയുണ്ട്.കലാശക്കൊട്ടോടെ ഒന്നാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ച ജനം വോട്ടിങ് ബൂത്തുകളിലെത്തും. ഏഴു ജില്ലാ പഞ്ചായത്തുകൾ, തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉൾപ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് മത്സരം. ജില്ലകളിലായി 1.31കോടി വോട്ടർമാരും പതിനയ്യായിരത്തിൽ അധികം പോളിങ് ബൂത്തുകളുമാണുള്ളത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0