വര്‍ക്കലയില്‍ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണം; സുരക്ഷാ വീ‍ഴ്ചയിലെ ഉത്തരവാദിത്വമേൽക്കാതെ കേന്ദ്രം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 4, 2025 - 08:20
വര്‍ക്കലയില്‍ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണം; സുരക്ഷാ വീ‍ഴ്ചയിലെ ഉത്തരവാദിത്വമേൽക്കാതെ കേന്ദ്രം

വര്‍ക്കലയില്‍ യുവതിക്ക് നേരെ ട്രെയിനില്‍ നടന്ന ആക്രമണത്തിലെ സുരക്ഷാ വീഴ്ചയില്‍ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും കുറ്റകൃത്യങ്ങള്‍ തടയുന്നത് സംസ്ഥാനത്തിന്റെ ചുമതലയെന്ന് കേന്ദ്രമന്ത്രി. യാത്രക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് കെ. രാധാകൃഷ്ണന്‍ എംപി സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്റ മറുപടി. വര്‍ക്കലയില്‍ ട്രെയിനില്‍ പെണ്‍കുട്ടി ആക്രമത്തിനിരയായ സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ പഴിചാരാനുളള കേന്ദ്ര ശ്രമം.പൊലീസും ക്രമസമാധാനവും സംസ്ഥാന വിഷയങ്ങളാണ്. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും ‘കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ പങ്ക് സംസ്ഥാന പൊലീസിനെ പിന്തുണയ്ക്കുക മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തില്‍ യാത്രക്കാര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ സംബന്ധിച്ച് എംപി കെ. രാധാകൃഷ്ണന്‍ സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ വിചിത്ര മറുപടി. പരാതികള്‍ അറിയിക്കാന്‍ റെയില്‍ മദദ് പോര്‍ട്ടലും 139 ഹെല്‍പ്പ് ലൈനും ഉണ്ടെന്നും മറുപടി നല്‍കി. ഇതോടെ അടിയന്തര സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടെന്ന് കെ രാധാകൃഷ്ണന്‍ എംപി വിമര്‍ശിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് ധനസഹായം നല്‍കുന്നതിലും കേന്ദ്രം മറുപടി നല്‍കിയില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0