വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു. ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ വിദേശ വനിതയെ ആക്രമിച്ചത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നേരത്തെ, കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. റഷ്യന്‍ സ്വദേശിനി പൗളിനയെയാണ് അന്ന് തെരുവുനായ കടിച്ചത്. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പൗളിന. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ കാലിൽ കടിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0