നമ്മ മെട്രോ: യെല്ലോ പാതയിലും രാവിലത്തെ സർവീസ് നേരത്തേയാകും

റിപ്പോർട്ട് :ബൈഷി കുമാർ

Nov 26, 2025 - 13:27
നമ്മ മെട്രോ: യെല്ലോ പാതയിലും രാവിലത്തെ സർവീസ് നേരത്തേയാകും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള പാത) തിങ്കളാഴ്ചകളിൽ രാവിലെ 5.05 നും 5.35 നും സർവീസ് നടത്തുമെന്ന് ബിഎംആർസിഎൽ(ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ)അറിയിച്ചു.ആർവി റോഡിൽ നിന്നും ബൊമ്മസന്ദ്രയിൽ നിന്നും ഇരുഭാഗത്തേക്കും ഈ സമയം ട്രെയിനുണ്ടാകും. മറ്റു ദിവസങ്ങളിൽ പതിവു പോലെ രാവിലെ 6നും ഞായറാഴ്ചകളിൽ 7നുമാകും ആദ്യ സർവീസ്. തിങ്കളാഴ്ചകളിൽ രാവിലെ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് നേരത്തേ സർവീസ് ആരംഭിക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0