ട്രയിൻതട്ടി മരിച്ച മലയാളി വിദ്യാർത്ഥികളുടെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 24, 2025 - 18:11
ട്രയിൻതട്ടി മരിച്ച മലയാളി വിദ്യാർത്ഥികളുടെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ട്രയിൻതട്ടി മരിച്ച മലയാളി വിദ്യാർത്ഥികളുടെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഇന്നലെ ബാംഗ്ലൂർ ചിക്കബാണവാര റയിൽവേ സ്റ്റേഷനടുത്ത്, ട്രെയിൻ തട്ടി അന്തരിച്ച സപ്തഗിരി കോളേജ് നഴ്സിംഗ് രണ്ടാം വർഷ വിദ്യാർഥികളായ തിരുവല്ല സ്വദേശിയായ ജസ്റ്റിൻ ജോസഫ്, റാന്നി സ്വദേശിനി സ്റ്റെറിൻ എൽസ ഷാജി എന്നിവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കേളി ബാംഗ്ലൂർ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകളോടെ ബന്ധുക്കൾക്ക് കൈമാറി. രാമയ്യ കോളജിൽ നിന്നും ഉച്ചയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി. കേളി ഭാരവാഹികളായ സുരേഷ് പാൽ കുളങ്ങര, ജാഷീർ പൊന്ന്യം, അഡ്വക്കറ്റ് അനിൽ തോമസ്,നാദിർഷാ എന്നിവർ ബന്ധുക്കൾക്ക് സഹായകമായി ഉണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0