കർണാടകയിൽ ഷിമോഗയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു
റിപ്പോർട്ട് :ബൈഷി കുമാർ
കർണാടകയിൽ ഷിമോഗയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ തരിക്കരെ താലൂക്കിലെ ശിവപുരയിൽ വ്യാഴാഴ്‌ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബസവരാജ് -രേണുക ദമ്പതികളുടെ മകൾ സാൻവിയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് പതിയിരുന്ന പുലി കുട്ടിയെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ഇതുകണ്ട ബസവരാജ് അലറിക്കൊണ്ട് പുലിയുടെ പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്നു നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ ഒരു കിലോ മീറ്റർ അകലെ കാട്ടിനുള്ളിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0