വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷൻ പൊട്ടിത്തെറിക്കും’; അജ്ഞാതന്റെ ബോംബ് ഭീഷണി
റിപ്പോർട്ട് :ബൈഷി കുമാർ
ബെംഗളൂരു ∙ ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിലൊന്നിൽ ബോംബ് വയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഇമെയിൽ ഭീഷണി. ‘‘ഡ്യൂട്ടി സമയത്തിനു ശേഷം നിങ്ങളുടെ മെട്രോ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, ശ്രദ്ധിക്കുക, നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും. ഭീകരവാദിയെപോലെയുള്ള ദേശസ്നേഹിയാണ് ഞാൻ’’ – ഭീഷണി സന്ദേശത്തിൽ പറയുന്നു.ഇതിനുപിന്നാലെ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരം ക്രിമിനൽ ഭീഷണിക്ക് കേസെടുത്ത പൊലീസ് ഇമെയിലിന്റെ ഉറവിടം തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു. നവംബർ 10ന് വൈകിട്ട് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപം സ്ഫോടനം ഉണ്ടായ ശേഷം രാജ്യമെമ്പാടും ഉള്ള മെട്രോ സ്റ്റേഷനുകളിൽ കനത്ത പരിശോധന നടക്കുന്നതിനിടെയാണ് ഇമെയിൽ സന്ദേശം എത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0