കോന്നി കല്ലേലിക്കാവിൽ മണ്ഡല-മകരവിളക്ക് 'മഹോത്സവം:നവംബർ 17 മുതൽ 2026 ജനുവരി 14 വരെ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 16, 2025 - 18:47
കോന്നി കല്ലേലിക്കാവിൽ മണ്ഡല-മകരവിളക്ക് 'മഹോത്സവം:നവംബർ 17 മുതൽ 2026 ജനുവരി 14 വരെ

കോന്നി : മണ്ഡല മകര വിളക്ക്

മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )ഒരുങ്ങി . ക്ഷേത്രങ്ങളിൽ 41 ദിവസം നടക്കുന്ന ചിറപ്പ് മഹോത്സവം കല്ലേലി കാവിൽ ശബരിമലയിലെ മകര വിളക്ക് ദിനം വരെ 60 ദിന രാത്രികളിലും മണ്ഡല മകര വിളക്ക് മഹോത്സവമായി കൊണ്ടാടും .999 മലയാചാര പ്രകാരം നൂറ്റാണ്ടുകളായി നടന്നു വരുന്ന വെള്ളം കുടി നിവേദ്യം, ആഴിപൂജ, കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ മകരം ഏഴിന് രാത്രി യാമങ്ങളിൽ നടക്കും. 999 മലകളുടെ മൂലസ്ഥാനമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .999 മലകളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പൻ.

ഇതിനാൽ മകര വിളക്ക് വരെ 41 തൃപ്പടി പൂജയും നടക്കും.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരാനുഷ്‌ഠാനങ്ങൾ പിൻതുടർന്നു വരുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവം സത്യവും ധർമ്മവും നീതിയും കാത്തു സംരക്ഷിക്കുന്ന കൗള ശാസ്ത്ര വിധി പ്രകാരം ആണ് ആചാരിക്കുന്നത്.

ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ദക്ഷിണ സമർപ്പണം, ഗണപതി ഒരുക്ക്, താംബൂല സമർപ്പണം, പട്ട്, പൂമാല സമർപ്പണം, പ്രഭാത പൂജ, ഊട്ട് പൂജ, പടിവിളക്ക്, ആറ്റുവിളക്ക്,സമർപ്പണം, മലവില്ല് പൂജ, തൃപ്പടി പൂജ, വെള്ളംകുടി നിവേദ്യം, ആഴിപൂജ, നിത്യപൂജ, നവാഭിഷേകം, 41 തൃപ്പടിപൂജ, ഉപസ്വരൂപ പൂജകൾ എന്നിവ വിശേഷാൽ വഴിപാടുകളായി നിത്യവും നടക്കും .24 മണിക്കൂറും അന്നദാനം നടന്നു വരുന്നു. വാനര മീനൂട്ടും പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയോടെ മണ്ഡല മകര വിളക്ക് മഹോത്സവം സമർപ്പിക്കും.

പഴമ നിലനിർത്തി പൂർവ്വികരുടെ ആചാര അനുഷ്ടാനങ്ങൾ അണുവിടതെറ്റാതെ കാത്തു സംരക്ഷിച്ചു മാനവ കുലത്തിനും പ്രകൃതിയ്ക്കും വേണ്ടി ആണ് കല്ലേലിക്കാവ് നിലകൊള്ളുന്നത് എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ പറഞ്ഞു .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0