ടി.കെ. അഷറഫ് പൊന്നാനി നഗരസഭസ്ഥാനാർത്ഥി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 16, 2025 - 18:29
ടി.കെ. അഷറഫ് പൊന്നാനി നഗരസഭസ്ഥാനാർത്ഥി

പൊന്നാനി: നഗരസഭ 08-ാം വാർഡ്

യു.ഡി.എഫ് യോഗം മുതിർന്ന കോൺഗ്രസ് നേതാവ് സി. ഹരിദാസ് എക്സ് എം.പി. ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞിമോൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വാർഡിലെ കോൺഗ്രസ് നേതാവും, ഡി.സി.സി അംഗവുമായ ജെ.പി.വേലായുധൻ പ്രഖ്യാപനം നടത്തി. കോൺഗ്രസ് നേതാവ് എം.വി.ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എൻ.എ. ജോസഫ്, കെ.പി.സി.സി അംഗം അഡ്വ: കെ.ശിവരാമൻ, എ. പവിത്രകുമാർ, പി.പി.മുസ്‌തഫ, സുരേഷ് പുന്നക്കൽ, എം.അബ്ദുൾ ലത്തീഫ്, ഉണ്ണികൃഷ്‌ണൻ പൊന്നാനി, സി. ജാഫർ, കെ.ജയപ്രകാശ്, പി. കുമാരൻ മാസ്റ്റർ, സി. അബ്‌ദുറഹിം ഹാജി, കെ.പി. ജമാൽ, മുസ്‌തഫ മാഞ്ഞാമ്പ്രയകം, ഫൈസൽ തെയ്യങ്ങാട്, ഒ.ഐ.സി.സി നേതാവ് എം.വി. മുഹമ്മദാലി, ആർ.വി. മുത്തു, എന്നിവർ പ്രസംഗിച്ചു.കെ.എം.അബ്ദുൾ റഹീം സ്വാഗതവും,കെ. സിനിൽ നന്ദിയും പറഞ്ഞു.

യു.ഡി.എഫ് കമ്മിറ്റി ചെയർമാനായി പി.പി.മുസ്ത‌ഫ യും കൺവീനർ ആയി കെ.എം. അബ്ദു്‌ദുൾ റഹീമിനെയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0