ശിശുദിനത്തിൽ നേരറിവിനായി കുരുന്നുകൾ ശിവഗിരിയിലെത്തി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 16, 2025 - 09:12
ശിശുദിനത്തിൽ നേരറിവിനായി കുരുന്നുകൾ ശിവഗിരിയിലെത്തി

ശിവഗിരി : ശിശുദിനത്തില്‍ കല്ലമ്പലം മുള്ളറംകോട് ഗവണ്‍മെന്‍റ് എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നവംബര്‍ മാസ പരിപാടിയായി 'കളിത്തോണി' ശിവഗിരി മഠം സന്ദര്‍ശനത്തിനായി മാറ്റിവച്ചു. ശിവഗിരി മഠത്തിലെ ആരാധനാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രകൃതിമനോഹാര്യത നിറഞ്ഞുനില്‍ക്കുന്ന വൃക്ഷലതാദികളിലായി കുരുന്നുകളുടെ ശ്രദ്ധ. ഫലവൃക്ഷങ്ങളും വിവിധ വര്‍ണ്ണ പൂച്ചെടികളും അവയില്‍ കൂടുകൂട്ടുന്ന പലയിനം പക്ഷികളുമൊക്കെ കുട്ടികളുടെ മനം കവര്‍ന്നു. മഹാഗുരുവിന്‍റെ കര്‍മ്മമേഖലകള്‍ക്കൊപ്പം ഗുരുവിനെ പറ്റി ഏറെ അറിഞ്ഞ് നേരനുഭവം പൂര്‍ണ്ണമാക്കുകയുണ്ടായി. ഗുരുദേവന്‍ ജീവിതസായാഹ്നത്തില്‍ വിശ്രമിച്ചിരുന്ന വൈദികമഠത്തില്‍ എത്തിയപ്പോള്‍ ഈ പുണ്യസ്ഥാനത്ത് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും രാഷ്ട്രപിതാവ് മഹാത്മജിയും ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതുമൊക്കെ അറിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളില്‍ കൗതുകമുണര്‍ത്തി. പ്രധാന അധ്യാപിക സുനിത ബീഗം, പ്രീ പ്രൈമറി വിഭാഗത്തിലെ ഷൈനി, അഖില, ഷൈന, സ്റ്റാഫ് സെക്രട്ടറി അനു, എസ്.എം വിഭാഗത്തിലെ അഭിലാഷ്, എക്സിക്യൂട്ടീവ് അംഗം ശിവന്‍ മാവിന്‍മൂട് തുടങ്ങിയവരൊക്കെ ചേര്‍ന്നാണ് 70 അംഗ വിദ്യാര്‍ത്ഥി കൂട്ടവുമായി ശിവഗിരിയിലെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0