എൻ.ഡി.എയിൽ സീറ്റ് ചർച്ചകളെ തുടർന്നുള്ള പ്രതിസന്ധി അവസാനിക്കുന്നില്ല. ബി. ജെ. പി. ബി.ഡി.ജെ.എസ്. അസ്വാരസ്യങ്ങൾ പരിഹരിക്കാത്തതാണു ചർച്ചകൾ നീളാൻ കാരണം. ചങ്ങനാശേരിയിലും ഒറ്റയ്ക്കു മത്സരിക്കാൻ ബി.ഡി.ജെ.എസ്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 14, 2025 - 10:16
എൻ.ഡി.എയിൽ സീറ്റ് ചർച്ചകളെ തുടർന്നുള്ള പ്രതിസന്ധി അവസാനിക്കുന്നില്ല. ബി. ജെ. പി. ബി.ഡി.ജെ.എസ്. അസ്വാരസ്യങ്ങൾ പരിഹരിക്കാത്തതാണു ചർച്ചകൾ നീളാൻ കാരണം. ചങ്ങനാശേരിയിലും ഒറ്റയ്ക്കു മത്സരിക്കാൻ ബി.ഡി.ജെ.എസ്

കോട്ടയം: എൻ.ഡി.എയിലും സീറ്റ്

ചർച്ചകളെ തുടർന്നുള്ള പ്രതിസന്ധി അവസാനിക്കുന്നില്ല. ജില്ലയിൽ ബി.ജെ.പി - ബി.ഡി.ജെ.എസ്. അസ്വാരസ്യങ്ങൾ പരിഹരിക്കാത്തതാണു ചർച്ചകൾ നീളാൻ കാരണം.പള്ളിക്കത്തോട് പഞ്ചായത്തിൽ അസ്വാരസ്യം പുകയുന്നതിനിടെ ചങ്ങനാശേരി നഗരസഭയിലും ഒറ്റയ്ക്ക് മത്സരിക്കാൻ ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.

സീറ്റ് വിഭജനത്തിൽ ബി.ജെ.പി ഏകപക്ഷീയമായ നിലപാടാണ് കൈക്കൊള്ളുന്നത്. ചങ്ങനാശേരി മണ്ഡലത്തിൽ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കുന്നതിനും എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് എം.പി സെൻ വ്യക്തമാക്കി.ചങ്ങനാശേരിയിലും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട രണ്ട് സീറ്റുകൾ നിഷേധിച്ചതാണ് അസ്വാരസ്യത്തിന് കാരണം. പെരുന്ന സീറ്റിൽ ബി.ജെ.പി പറയുന്ന ആളെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം ബി.ഡി.ജെ.എസ് നേതാക്കൾ തള്ളി.ആനന്ദ ആശ്രമം വാർഡിനെ ചൊല്ലിയും തർക്കമുടലെടുത്തതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാം എന്ന തീരുമാനത്തിലെത്തിയത്. സീറ്റ് നൽകാത്തതിനെ തുടർന്ന് പള്ളിക്കത്തോട് പഞ്ചായത്തിൽ അഞ്ചിടത്താണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്.

സീറ്റു കിട്ടാത്ത മറ്റിടങ്ങളിലും ഉടൻ തന്നെ ബി.ഡി.ജെ.എസ് സ്ഥാനർഥികളെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0