മോഡലും അവതാരകയുമായ ഖുഷ്ബുവിന്റെ മരണം;കാമുകൻ അറസ്റ്റിൽ,ഗർഭധാരണവു മായി ബന്ധപ്പെട്ടുള്ള രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്
റിപ്പോർട്ട് :ബൈഷികുമാർ
ഭോപ്പാൽ: മോഡലും ഇൻഫ്ളുവൻസറുമായ ഖുഷ്ബു അഹിർവാറി(27)ൻ്റെ മരണത്തിൽ കാമുകനെതിരെ കേസെടുത്ത് പൊലീസ്.യുവതിയുടെ കാമുകനായിരുന്ന കാസിം ഹുസൈനെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസ്. 'ഡയമണ്ട് ഗേൾ' എന്ന് അറിയപ്പെടുന്ന ഖുശ്ബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു ഖുശ്ബു മരിച്ചത്. യാത്ര ചെയ്യുന്നതിനിടെ ബസിൽ വച്ച് ഇവരുടെ നില ഗുരുതരമാവുകയും ഇതേ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.ഖുശ്ബു മരിക്കുമ്പോൾ കൂടെയുണ്ടായിരുന്ന കാസിം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മരിക്കുമ്പോൾ യുവതി ഗർഭിണി ആയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗർഭധാരണവുമായി ബന്ധപ്പെട്ടുണ്ടായ ആന്തരിക രക്തസ്രാവമാണ് ഖുശ്ബുവിന്റെ മരണത്തിലേക്ക് നയിച്ചത്. ഒന്നര വർഷങ്ങൾക്ക് മുൻപും ഖുശ്ബു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.ഖുശ്ബുവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. കാസിം മകളെ വഞ്ചിച്ചെന്നായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി. ഒന്നര വർഷമായി ഖുശ്ബുവും കാസിമും ഒന്നിച്ചാണ് താമസം. നഗരത്തിൽ കഫേ നടത്തുകയാണ് കാസിം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0