രാജമൗലി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് പ്രിയങ്ക ചോപ്ര. 'മന്ദാകിനിയോട് ഹലോ പറയൂ'. റാമോജിയിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ സിനിമയിൽ ചരിത്രമാകുമെന്ന് അണിയറക്കാർ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 13, 2025 - 08:47
രാജമൗലി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് പ്രിയങ്ക ചോപ്ര. 'മന്ദാകിനിയോട് ഹലോ പറയൂ'. റാമോജിയിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ സിനിമയിൽ ചരിത്രമാകുമെന്ന് അണിയറക്കാർ

ബാഹുബലിയുടെ സൃഷ്‌ടാവ് എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തിൽ പ്രിയങ്കയുടെ കഥാപാത്രം എന്തായിരിക്കുമെന്ന ആകാംഷയിലായിരുന്നു ആരാധകരും ചലച്ചിത്രലോകവും.ഇപ്പോൾ ആ കാത്തിരിപ്പ് ബോളിവുഡ് സൂപ്പർനടി പ്രിയങ്ക തന്നെ അവസാനിപ്പിച്ചിരിക്കുന്നു. മഹേഷ് ബാബു നായകനായി എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-സാഹസിക ചിത്രത്തിൽ തൻ്റെ ക്യാരക്‌ടർ ലുക്ക് ആരാധകരുമായി പ്രിയങ്ക പങ്കുവച്ചു.

മന്ദാകിനി എന്നാണ് കഥാപാത്രത്തിൻ്റെ പേര്. ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്കയുടെ ശക്തമായ തിരച്ചുവരവായിരിക്കുകയാണ് ചിത്രം.

മഞ്ഞസാരി ധരിച്ച്; പിസ്റ്റളുമായി, ജ്വലിക്കുന്ന ഭാവത്തിലാണ് പോസ്റ്ററിൽ പ്രിയങ്ക. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കിട്ടുകൊണ്ട് നടി എഴുതി,അവൾ കാണുന്നതിനേക്കാൾ ശക്തമാണ്... മന്ദാകിനിയോട് ഹലോ പറയുക...'ഇന്ത്യൻ വെള്ളിത്തിരയിൽ വമ്പൻ ഹിറ്റാകുമെന്നു പ്രതീക്ഷിക്കുന്ന ചിത്രമായി ഗ്ലോസ്ട്രോട്ടർ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ആഫ്രിക്കൻ പര്യവേക്ഷണസാഹസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിന്റെ ആശയം.

നേരത്തെ, മഹേഷ് ബാബുവിന്റെ അമ്പതാം ജന്മദിനത്തിൽ, താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രാജമൗലി റിലീസ് ചെയ്‌തിരുന്നു. ത്രിശുൽ, നന്ദി ലോക്കറ്റ് എന്നിവ ഉൾക്കൊള്ളുന്ന പരുക്കൻ മാല ധരിച്ച നെഞ്ചിന്റെ ക്ലോസപ്പ് ചിത്രമായിരുന്നു അത്.

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു. കുംഭ- എന്ന വില്ലൻ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.

കുംഭയെ 'പാവവും ക്രൂരനും' എന്നാണ്സംവിധായകൻ രാജമൗലി വിശേഷിപ്പിച്ചത്. ഹൈടെക് വീൽചെയറിൽ, കറുത്ത വസ്ത്രത്തിൽ ഇരിക്കുന്നതായിരുന്നു പൃഥ്വിരാജിന്റെ ലുക്ക്.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നവംബർ 15ന്, ആയിരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ ഗ്ലോസ്ട്രോട്ടറിൻ്റെ ഔദ്യോഗിക പേരും ട്രെയിലറും റിലീസ് ചെയ്യുമെന്ന് അണിയറക്കാർ പറഞ്ഞു. ജിയോ ഹോട്ട് സ്റ്റാർ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0