ബിഹാർ വിധിയെഴുതി. ഒന്നാംഘട്ടത്തെ മറികടന്ന് രണ്ടാംഘട്ട പോളിംഗ് റെക്കോർഡിലേക്ക്. ഇനി എക്സിറ്റ് പോൾ ഫലങ്ങൾക്ക് കാത്തിരിപ്പ്
റിപ്പോർട്ട് :ബൈഷി കുമാർ
ഡൽഹി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനഘട്ടത്തിലേക്ക്. ആദ്യഘട്ട പോളിംഗിനെ മറികടന്ന് ബിഹാറിൽ പോളിംഗ് ശതമാനം റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. 5 മണി വരെ 67.14% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.ഒന്നാംഘട്ടത്തിലെ പോളിംഗ് ശതമാനം മറികടന്നതാണ് ഈ പോളിംഗ് ശതമാനം. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിംഗ് നടന്നത്.
45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.
ഉച്ചയോടെ 60.40 % പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പോളിംഗ് 67.14ശതമാനത്തിലേക്ക് കടക്കുകയായിരുന്നു.അതേസമയം, ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സ്‌സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0