കടബാധ്യത, മകന്റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കി
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: കടബാധ്യതയെ
തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിതുര പ്രദേശം ദുഃഖത്തിൽ. പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള പഴയ കെട്ടിടത്തിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മകന്റെ ചോറൂണ് ചടങ്ങ് നടന്ന ദിനമായിരുന്നു ഇന്ന്. ചടങ്ങിനായി കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് പോയിരിക്കുമ്പോഴാണ് അമൽ ജീവനൊടുക്കിയത്. സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയതായി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0