ആക്സിയ ഹാക്കത്തോൺ 2025 വിജയികളായി ഐ.ഐ.ടി. പട്ന; നേട്ടം എ.ഐ-അധിഷ്ഠിത കോപൈലറ്റ് പ്രോജക്റ്റിന്
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: ലോകത്തെ മുൻനിര വാഹനസോഫ്ട‌്വെയർ നിർമാതാക്കളായ ആക്‌സിയ ടെക്നോളജീസ് സംഘടിപ്പിച്ച, ആക്സിയ ഹാക്കത്തോൺ 2025-ൽ ഐഐടി. പട്ന വിജയികളായി. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് III ക്യാമ്പസിലാണ്, 24 മണിക്കൂർ നീണ്ടുനിന്ന ഈ ദേശീയ ഇന്നൊവേഷൻ ചാലഞ്ച് മത്സരം അരങ്ങേറിയത്. ഭാവിയിലെ മൊബിലിറ്റിക്കായി എ.ഐ/എം.എൽ. സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവപ്രതിഭകൾ പങ്കെടുത്തു.അഞ്ച് ഐഐടികൾ ഉൾപ്പടെ, 92 മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി, മുന്നൂറിൽ അധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്. 24 വിദ്യാർത്ഥികൾ ഉൾപ്പെട്ട 14 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. മ്യുലേർൺ, ഐഇഇഇ. കേരളാ സെക്ഷൻ എന്നിവയുമായി സഹകരിച്ചാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്.
ഐ.ഐ.ടി. പട്‌നയിൽ നിന്നുള്ള ആദിത്യൻ വി.പി. ഒന്നാം സമ്മാനം നേടി. ജിറ, ഗിറ്റ്ഹബ്, ടീംസ് എന്നിവയെ ഏകീകരിച്ച്, ഇന്റലിജന്റ് ഓട്ടോമേഷനിലൂടെ റിസ്‌കുകൾ പ്രവചിക്കാനും, വർക് ലോഡ് ഒപ്റ്റിമൈസ് ചെയ്യുന്നതിനുംസഹായിക്കുന്ന എ.ഐ. അധിഷ്ഠിത കോപൈലറ്റാണ് ആദിത്യൻ വികസിപ്പിച്ചത്.രണ്ടാം സമ്മാനം നേടി.സൗകര്യം, വിനോദം, സുരക്ഷ എന്നിവയെ തത്സമയം വ്യക്തിഗതമാക്കുന്ന, ജനറേറ്റീവ് ഇൻ-കാർ അസിസ്റ്റന്റായ സ്മാർട്ട്കോക്ക്പിറ്റ് എ.ഐ അവതരിപ്പിച്ച ചെന്നൈ അമൃത വിശ്വ വിദ്യാപീഠത്തിലെ ശ്രീധരൻ എസ്. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഗ്ലെൻ മാത്യൂസ്, നന്ദന മുരളി എന്നിവർക്കാണ് മൂന്നാം സ്ഥാനം. ചെലവ് കുറഞ്ഞതും അനുയോജ്യവുമായ ടീമുകളെ രൂപീകരിക്കുന്നതിനായിസഹായിക്കുന്ന, ജനറേറ്റീവ് എ.ഐ. അധിഷ്ഠിത പ്രോജക്ട് സ്റ്റാഫിംഗ് അസിസ്റ്റന്റായ, മാച്ച്മേക്കർ എ.ഐ വികസിപ്പിച്ചതിനാണ് അവാർഡ്. എ.ഐ. അടിസ്ഥാനമാക്കിയുള്ള ടീം രൂപീകരണ സൊല്യൂഷനായ വിസാർഡ് എ.ഐ അവതരിപ്പിച്ച ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഴിൽ ശ്രീകാന്ത് എം., ഗിരിധർ എൻ. എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.ഇന്നോവേഷൻ എന്നത്, ഇറക്കുമതി ചെയ്യുന്ന ഒന്നല്ല, മറിച്ച് അന്തർലീനമാണെന്ന് റിട്ടയേർഡ് പ്രൊഫസറും, എഴുത്തുകാരനും, പണ്ഡിതനും, സി-ഡിറ്റ് മുൻ ഡയറക്ടറുമായ ഡോ. അച്യുത്ശങ്കർ എസ്. നായർ പറഞ്ഞു. ഒരു പ്രശ്നത്തെ മനസ്സിലാക്കി, അതിന് ലളിതവും പ്രായോഗികവുമായ പരിഹാരം കണ്ടെത്താനുള്ള കഴിവിലാണ് യഥാർത്ഥ സൃഷ്ടിപരത്വം നിലകൊള്ളുന്നത്. ആക്‌സിയ ഹാക്കത്തോൺ അതിനെയാണ് ആഘോഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0