പുത്തൻചന്ത മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ഇന്ന് (നവംബർ 5ന്*)

റിപ്പോർട്ട് :ബൈഷി കുമാർ

Nov 5, 2025 - 12:57
പുത്തൻചന്ത മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ഇന്ന് (നവംബർ 5ന്*)

വർക്കല പുത്തൻചന്തയിൽ പുതുതായി നിർമ്മിച്ച ആധുനിക മത്സ്യമാർക്കറ്റ് നവംബർ 5 ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് അഡ്വ. വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും.

എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി 3.03 കോടി രൂപ

കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പ്രസ്തുത പ്രവർത്തി നിർവഹിച്ചിരിക്കുന്നത്.

Ground Floor-ൽ

റീട്ടെയിൽ ഷോപ്പുകൾ,

ചിൽ റൂം ,

ഫിഷ് ഡിസ്പ്ലേ ട്രോളികൾ,നൈലോൺ കട്ടിംഗ് ബോർഡുകൾ,

വാഷിംഗ് സിങ്ക്,

അകത്തെ ഡ്രെയിൻ FRP ഗ്രേറ്റിംഗോടുകൂടി ഒരുക്കിയിരിക്കുന്നു. ഈ ഡ്രെയിനിലെ വെള്ളം ശുദ്ധീകരിക്കുന്നത്തിനായി ETP പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്.

സ്ത്രീകളുടെ ടോയ്‌ലറ്റുകൾ,വാഷ് ഏരിയ,

പുരുഷന്മാർക്കുള്ള ടോയ്‌ലറ്റുകൾ, വാഷ് ഏരിയ, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക ടോയ്ലറ്റും ഒരുക്കിയിട്ടുണ്ട്. 

UPVC വാതിലുകൾ

മാർക്കറ്റ് ഏരിയക്ക് ഉള്ളിൽ ഫ്ലോർ ടൈലിന് പുറമെ വാൾ ടൈലും നല്കിയിട്ടുണ്ട്.

വെന്റിലേഷൻ അലുമിനിയം ഗ്രിൽ, ഗ്ലാസ് ലൂവർ എന്നിവ ഉപയോഗിച്ച് വേണ്ടത്ര വായു, വെളിച്ചം എന്നിവ ഉറപ്പാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

First Floor ൽ

ഓഫീസ് സ്പേസ്,ഓഫീസ് റൂം ഉൾപ്പെടെ റെസ്റ്റ് റും

ടോയ്‌ലറ്റ് & വാഷ് ഏരിയ

UPVC വാതിലുകൾ,

മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കുന്നത്തിനായി ETP പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നു.

ബയോഗ്യാസ് പ്ലാന്റ്,

മാർക്കറ്റിന് ചുറ്റുമായി ഇന്റർലോക്ക് പാവിംഗ്,

മഴവെള്ള സംഭരണ ടാങ്ക്,

ബോർവെൽ ,

PVC വാട്ടർ ടാങ്ക്,

ഫയർ സേഫ്റ്റി സിസ്റ്റം,ഫയർ എക്സ്റ്റിംഗ്വിഷറുകൾ, ഫയർ അലാം, ഫയർ ഹോസ് റീലുകൾ ,

ACP & ഗ്ലേസിംഗ് വർക്കുകൾ തുടങ്ങിയവ ഈ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0