രാജ്യത്ത് എവിടെയും പൗരന് ആറു മാസം ഒരു സ്ഥലത്ത് തുടർച്ചയായി താമസിക്കുകയാണെങ്കിൽ അവിടെ വോട്ട് ചേർക്കാം. വോട്ട് ചോരി ആരോപണത്തിൽ ബി. ഗോപാലകൃഷ്ണന്റെ വീഡിയോ ചേർത്തത് തിരിച്ചടിയാകുമോ? വീഡിയോയിൽ ഗോപാലകൃഷ്ണൻ പറയുന്നത് ഒരു വർഷം മണ്ഡലത്തിൽ ആളെ താമസിപ്പിച്ചു വോട്ട് ചേർക്കുമെന്ന്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 5, 2025 - 10:31
രാജ്യത്ത് എവിടെയും പൗരന് ആറു മാസം ഒരു സ്ഥലത്ത് തുടർച്ചയായി താമസിക്കുകയാണെങ്കിൽ അവിടെ വോട്ട് ചേർക്കാം. വോട്ട് ചോരി ആരോപണത്തിൽ ബി. ഗോപാലകൃഷ്ണന്റെ വീഡിയോ ചേർത്തത് തിരിച്ചടിയാകുമോ? വീഡിയോയിൽ ഗോപാലകൃഷ്ണൻ പറയുന്നത് ഒരു വർഷം മണ്ഡലത്തിൽ ആളെ താമസിപ്പിച്ചു വോട്ട് ചേർക്കുമെന്ന്

കോട്ടയം: രാജ്യത്ത് എവിടെയും ആറു

മാസം ഒരു സ്ഥലത്ത് തുടർച്ചയായി താമസിക്കുകയാണെങ്കിൽ അവിടെ ഒരു മേൽവിലാസം ഉണ്ടെങ്കിൽ നിങ്ങൾക്ക് വോട്ട് ചേർക്കാം.വാടകയ്ക്കു താമസിക്കുകയാണെങ്കിലും വോട്ട് ചേർക്കാൻ അപേക്ഷ നൽകാൻ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന അറു തിരിച്ചയൽ രേഖയിൽ ഒന്ന് ഉണ്ടായാൽ മതിയാകും. അയൽക്കാരന്റെ സാക്ഷ്യവും വേണം.

ഹരിയാനയിലെ 'വോട്ട് ചോരി' ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണണൻ്റെ വീഡിയോയും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചിരുന്നു.ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്‌മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും', എന്നായിരുന്നു ഗോപാലകൃഷ്ണൻ പറയുന്ന വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തൃശ്ശൂരിൽ സുരേഷ്‌ഗോപി വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജവിലാസത്തിൽ അവരുടെ വോട്ട് ചേർത്തെന്നും ആരോപണമുയർന്ന വേളയിലായിൽ നടത്തിയ ഗോപാലകൃഷ്ണന്റെ പ്രതികരണമാണ് രാഹുൽ ഉപ്പെടുത്തിയിത്.എന്നാൽ, വീഡിയോയിൽ ഗോപാലകൃഷ്ണണൻ പറയുന്നതിൽ തെറ്റില്ലെന്നു ഒരു വിഭാഗം പറയുന്നു. ജമ്മുകശ്മീരിൽനിന്ന് പോലും ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കുമെന്നാണ് ഗോപാലകൃഷ്ണ‌ണൻ പറയുന്നത്.

അതിൽ തെറ്റില്ല.

ആറു മാസം ഒരു മണ്ഡലത്തിൽ താമസിക്കുന്ന ആൾക്ക് അവിടെ വോട്ട് ചേർക്കാൻ സാധിക്കുമെന്നിരിക്കെ ഗോപാലകൃഷ്ണൻ പറഞ്ഞിനെ രാഹുൽ ഗാന്ധി വളച്ചൊടിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉയർത്താൻ ബി.ജെ.പിക്കു സാധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0