ശിവഗിരി മഠത്തിന് ആസ്ട്രേലിയൻ ഹാർമണി അവാർഡ് : മാതൃസഭആസ്ട്രേലിയൻ ഗവൺമെന്റിനെ അഭിനന്ദിച്ചു.

റിപ്പോർട്ട് :ബൈഷികുമാർ

Nov 5, 2025 - 09:50
ശിവഗിരി മഠത്തിന് ആസ്ട്രേലിയൻ ഹാർമണി അവാർഡ് : മാതൃസഭആസ്ട്രേലിയൻ ഗവൺമെന്റിനെ അഭിനന്ദിച്ചു.

ശിവഗിരി : ശിവഗിരി മഠം ചെയ്തുവരുന്ന ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അംഗീകരിച്ചുകൊണ്ട് ആസ്ട്രേലിയൻ ഹാർമണി അവാർഡ് ശിവഗിരി മഠത്തിന് നൽകിയ ആസ്ട്രേലിയൻ ഗവൺമെന്റിനെ മാതൃസഭ കേന്ദ്ര സംഗമം അഭിനന്ദിക്കുന്ന പ്രമേയം പാസാക്കി. ഗുരുദേവ ചിത്രം അടങ്ങിയ സ്റ്റാമ്പ് പ്രകാശനം ചെയ്ത‌തിലും മാതൃസഭആസ്ട്രേലിയൻ ഗവൺമെന്റിനെ അഭിനന്ദിക്കുകയുണ്ടായി. ശിവഗിരി മഠത്തിന് സമർപ്പിച്ച ഹാർമണി അവാർഡിന്റെ ഫലകവും സ്മാരക സ്റ്റാമ്പ് ആലേഖനം ചെയ്തുള്ള ഫോട്ടോയും ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും സ്വാമി ഹംസതീർത്ഥയും വേദിയിൽ പ്രദർശിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0