മകനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്ന് ഇ പി ജയരാജന്റെ ആത്മകഥയിൽ വെളിപ്പെടുത്തൽ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 4, 2025 - 01:56
മകനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്ന് ഇ പി ജയരാജന്റെ ആത്മകഥയിൽ വെളിപ്പെടുത്തൽ

മകനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്ന് ഇ പി ജയരാജന്റെ ആത്മകഥയിൽ വെളിപ്പെടുത്തൽ

കണ്ണൂർ: മകനെ

സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിച്ചുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ഇ പിയുടെ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് പരാമർശം.ബിജെപി നേതാവ് പലതവണ മകനെ ഫോണിൽ വിളിച്ചു. എന്നാൽ, അവൻ ഫോണെടുത്തില്ല. താൻ ബിജെപി നേതാവുമായി ചർച്ച നടത്തിയെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയിൽ പറയുന്നു.

ഇ പി ജയരാജന്റെ ആത്മകഥയെന്ന പേരിൽ 'കട്ടൻചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതവും' എന്ന പുസ്തകം ഇറങ്ങുന്നു എന്ന വാർത്ത വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.പുസ്തകത്തിൽ ഒന്നാം പിണറായി സർക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നായിരുന്നു അവകാശവാദം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0