കോഴിക്കോട് വിവിധ മേഖലകളിൽ ഭൂചലനം: ഭൂമിക്കടിയിൽ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാർ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 3, 2025 - 18:52
കോഴിക്കോട് വിവിധ മേഖലകളിൽ ഭൂചലനം: ഭൂമിക്കടിയിൽ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാർ

 കോഴിക്കോട് വിവിധ മേഖലകളിൽ ഭൂചലനം: ഭൂമിക്കടിയിൽ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാർ

 കോഴിക്കോട്: കോഴിക്കോട് വിവിധ പ്രദേശങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. പേരാമ്പ്ര ചക്കിട്ടപ്പാറ മുതുകാട് ഭൂമിക്കടിയിൽ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞു. നേരത്തെയും സമാനമായ രീതിയിൽ ഭൂചലനമുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ അറിയിച്ചു. ഫയർഫോഴ്സിനെയും റവന്യു വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.മരുതോങ്കര ഏക്കൽ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും അസാധാരണമായ ശബ്‌ദവും ഉണ്ടായെന്ന് നാട്ടുകാർ അറിയിച്ചു. ചെറിയ സമയം മാത്രമാണ് പ്രകമ്പനം തുടർന്നത്.

നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0