ഹൈദരാബാദിൽ ഭർത്താവ് ശുചിമുറിയിൽ വച്ച് മരിച്ചതായി ഭാര്യ ; എന്നാൽ പരിക്കുകൾ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്
റിപ്പോർട്ട് :ബൈഷി കുമാർ
സ്വകാര്യ സർവ്വകലാശാലയിൽ ലോജ്സ്റ്റിക് മാനേജരായി ജോലി ചെയ്തിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 36 വയസ്സുകാരിയും അവരുടെ കാമുകനും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 11-ന് ബോഡുപ്പലിലെ വസതിയിൽ വച്ച് 45 വയസ്സുള്ള ഭർത്താവിനെ ഭാര്യയും 22 വയസ്സുള്ള നിർമ്മാണ തൊഴിലാളിയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു.ഭാര്യയ്ക്ക് മറ്റൊരു പ്രതിയുമായ് അവിഹിത ബന്ധം ഉണ്ടായിരുന്നതായി രചകൊണ്ട പൊലീസ് പറയുന്നു. ഹൃദയാഘാതം മൂലമാണ് ഭർത്തവ് മരിച്ചതെന്നാണ് ഭാര്യ ബന്ധുക്കളോടുൾപ്പെടെ പറഞ്ഞിരുന്നു. വീട്ടിലെ ശുചിമുറിയിൽ ഭർത്താവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രയിൽ എത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചു എന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാൽ പിന്നീട് സംശയം തോന്നിയ പൊലീസ് അന്വഷണം നടത്തിയപ്പോഴാണ് കഴുത്തിലും കവിളിലും മുറിവുകൾ കണ്ടെത്തിയത്.തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീയെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അന്വഷണത്തിൽ സ്ത്രീയുടെ ഭർത്താവ് അവിഹിതബന്ധം അറിയുകയും അതിന്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തു എന്ന് തെളിഞ്ഞു. അതിനെത്തുടർന്നാണ് മൂവരും ചേർന്ന് കൊലചെയ്യാൻ തീരുമാനിച്ചത്. ഇതിനെത്തുടർന്ന് ഡിസംബർ 11-ന് മൂവരും ചേർന്ന് ജോലി കഴിഞ്ഞെത്തിയ ഭർത്താവിന്റെ കൈകാലുകൾ ബന്ധിച്ച് ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0