കടുവപ്പേടിയിൽ ആശ്വാസം; പത്തനംതിട്ട വടശ്ശേരിക്കരയിലെ കടുവ കെണിയിൽ വീണു

റിപ്പോർട്ട് :ബൈഷി കുമാർ

Dec 22, 2025 - 09:06
കടുവപ്പേടിയിൽ ആശ്വാസം; പത്തനംതിട്ട വടശ്ശേരിക്കരയിലെ കടുവ കെണിയിൽ വീണു

പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന കടുവ ഇന്ന് രാവിലെ ആറരയോടെയാണ് കെണിയിൽ അകപ്പെട്ടത്. കുമ്പളത്താമണ്ണിൽ ഏറനാളായി ആശങ്ക വിതച്ച കടുവയാണ് ഒടുവിൽ കൂട്ടിലക്കപ്പെട്ടത്. പ്രദേശവാസികളുടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇന്നലെ ആടിനെ കടുവ കൊണ്ടുപോയതിന് പിന്നാലെ വനം വകുപ്പ് ജനവാസ മേഖലയോട് ചേർന്ന് വനത്തിനുള്ളിൽ കൂട് സ്ഥാപിച്ചു.കൂട്ടിൽ ആടിനെ വെച്ചിരുന്നു. ഇതിനെ പിടിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. കടുവയെ പിടികൂടിയതോടെ ആശങ്ക ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ആയിട്ട് ഇല്ല എന്ന് നാട്ടുകാർ പറഞ്ഞു കടുവയ്ക്ക് ചെറിയ പരിക്കുകൾ ഉണ്ട്. ഡി എഫ് ഓയും വെറ്റിനറി സർജനും കടുവയെ പരിശോധിച്ചതിനുശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0