ചിത്രപ്രിയ കൊലപാതകം: അന്വേഷണ സംഘം ബെംഗളൂരുവിൽ, സഹപാഠികളിൽനിന്ന് വിവരം തേടി

റിപ്പോർട്ട് :ബൈഷി കുമാർ

Dec 18, 2025 - 10:18
ചിത്രപ്രിയ കൊലപാതകം: അന്വേഷണ സംഘം ബെംഗളൂരുവിൽ, സഹപാഠികളിൽനിന്ന് വിവരം തേടി

ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിൻറെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർഥിയിൽ നിന്നും വിവരങ്ങൾ അറിയാനായിരുന്നു അ ന്വേഷണസംഘം ബെംഗളൂരുവിലെത്തിയത്.

ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും ഫോണുകൾ പോലീസ്ശാസ്ത്രീയ പരിശോധനയ്ക്ക് വി ധേയമാക്കിയിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾഅതേസമയം അലനെ പോലീസ് കസ്റ്റ ഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലനടത്തിയ പ്രദേശങ്ങളിൽ അടുത്തദിവസം തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തിൽ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിച്ചുവരുന്നത്.

ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന 19 കാരി ചിത്രപ്രിയയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഡിസംബർ ആറിനാണ് ചിത്രപ്രിയയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം തലയ്ക്ക് സാരമായി പരുക്കേറ്റ നിലയിൽ ചിത്രപ്രിയയുടെ മൃതദേഹം വീടിനു സമീപമുള്ള പറമ്പിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0