പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി അറ്റു, പൊട്ടിയത് ബോംബല്ലെന്ന് പൊലീസ്

റിപ്പോർട്ട് :ബൈഷി കുമാർ

Dec 17, 2025 - 07:14
പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി അറ്റു, പൊട്ടിയത് ബോംബല്ലെന്ന് പൊലീസ്

കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്ത കൻറെ കൈപ്പത്തി അറ്റുപ്പോയി. ചൊ വ്വാഴ്‌ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപി എം പ്രവർത്തകൻ വിപിൻ രാജിൻറെ ഇടതു കൈപ്പത്തിയാണ് ചിതറിപ്പോയ ത്. വിപിൻ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പൊട്ടിയത് ബോംബല്ലെന്ന് പോലിസ് അറിയിച്ചു. വിജയാഘോഷത്തിത്തിനു ശേഷം ബാക്കിവന്ന പടക്കമാണെന്നാണ് കണ്ടെത്തൽ.പിണറായിയിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. വിപിൻരാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്നും പോലീസ് അറിയിച്ചു. കോൺഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0