പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം
HSE First Year March Examinations Result 2025: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in ലൂടെ ഫലം പരിശോധിക്കാം.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകുക.
ക്യാപ്ച കോഡ് നൽകുക.
പരീക്ഷാ ഫലം ലഭ്യമാകും
തുടരാവശ്യങ്ങൾക്കായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
മാർച്ച് ആറുമുതൽ 29 വരെയായിരുന്നു പ്ലസ് വൺ പരീക്ഷ നടന്നത്. അതേസമയം മെയ് 22ന് ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 77.81 ശതമാനം ആണ് വിജയം. മുൻ വർഷം 78.69 ആയിരുന്നു വിജയശതമാനം.
പ്ലസ് ടു പരീക്ഷ എഴുതിയ 3,70,642 വിദ്യാർഥികളിൽ 2,88,394 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നു. 1,90,690 പെൺകുട്ടികളിൽ 1,65,234 പേരും 1,79,952 ആൺകുട്ടികളിൽ 1,23,160 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. 1,89,263 സയൻസ് വിദ്യാർഥികളിൽ 1,57,561 പേരും 74,583 ഹ്യൂമാനിറ്റീസ് വിദ്യാർഥികളിൽ 51,578 പേരും 1,06,796 കോമേഴ്സ് വിദ്യാർഥികളിൽ 79,255 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
അതേസമയം പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് ഇന്ന് പ്രസിദ്ധീകരിക്കും. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കാം. ആദ്യ അലോട്ട്മെൻ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ജൂൺ മൂന്ന് ചൊവ്വാഴ്ച 10 മണിമുതൽ ജൂൺ അഞ്ച് വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിവരെ പ്രവേശനം നേടാം. ജൂൺ 10നാണ് രണ്ടാം അലോട്ട്മെൻ്റ് പട്ടിക പ്രസിദ്ധീകരിക്കുക. 16ന് മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
മൂന്ന് അലോട്ട്മെൻ്റുകളിലും ഉൾപ്പെടാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി കാത്തിരിക്കാം. ഇതിനായി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം. സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23ന് പ്രവേശന നടപടികൾ പൂർത്തിയാക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0