കൊച്ചി വിമാനത്താവളത്തിൽ മെറ്റൽ ഡിറ്റക്ടർ ദേഹപരിശോധനയില്ല, പകരം ഫുൾബോഡി സ്‌കാനറുകൾ; സിയാൽ 2.0 ഉദ്ഘാടനം ഇന്ന്

കൊച്ചി വിമാനത്താവളത്തിൽ മെറ്റൽ ഡിറ്റക്ടർ ദേഹപരിശോധനയില്ല, പകരം ഫുൾബോഡി സ്‌കാനറുകൾ; സിയാൽ 2.0 ഉദ്ഘാടനം ഇന്ന്

May 19, 2025 - 05:47
കൊച്ചി വിമാനത്താവളത്തിൽ മെറ്റൽ ഡിറ്റക്ടർ ദേഹപരിശോധനയില്ല, പകരം ഫുൾബോഡി സ്‌കാനറുകൾ; സിയാൽ 2.0 ഉദ്ഘാടനം ഇന്ന്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഐടി വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. 200 കോടി ചെലവിട്ടുള്ള സിയാൽ 2.0 ഐടി വികസനപദ്ധതികളുടെ ഉദ്ഘാടനമാണ് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. സിയാൽ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്പൂർണ ഡിജിറ്റൽവൽക്കരണ പദ്ധതികൾക്കാണ് തുടക്കമാകുന്നത്.

സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിൻ്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സൈബർ സുരക്ഷയിൽ ആധുനികവൽക്കരണവുമാണ് സിയാൽ നടപ്പാക്കുന്നത്. പുറപ്പെടൽ വിഭാഗത്തിലെ സുരക്ഷാപരിശോധനയ്‌ക്ക്‌ ഇനിമുതൽ ഫുൾബോഡി സ്‌കാനറുകൾ ഏർപ്പെടുത്തും.

പരീക്ഷണാടിസ്ഥാനത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ ഓരോന്നുവീതം ഫുൾബോഡി സ്‌കാനറുകളാണ് ആദ്യം സ്ഥാപിക്കുക. സിഐഎസ്എഫ് ഉദ്യോഗസ്ഥർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നതിന് പകരം, ഇനിമുതൽ യാത്രക്കാർക്ക് സ്‌കാനർ കവാടത്തിലൂടെ കടന്നുപോകാനാകും. നിരോധിതവസ്തുക്കളുണ്ടെങ്കിൽ, തിരികെയിറങ്ങി അവ മാറ്റിയശേഷം വീണ്ടും സ്കാനറിലൂടെ കടക്കാനാകും.

ഇതിനുപുറമെ ഓട്ടോമാറ്റിക് ട്രേ റിട്രീവർ സിസ്റ്റവും പുതുതായി ഏർപ്പെടുത്തും. യന്ത്രവൽകൃതമാക്കുന്നതോടെ ഹാൻഡ് ബാഗേജുകൾ അതിവേഗം സ്‌കാനിങ്ങിന് വിധേയമാക്കാനാകും. പുതിയ സംവിധാനം യാഥാർഥ്യമാകുന്നതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ യാത്രക്കാര്‍ക്ക് സെക്യൂരിറ്റി ചെക്കിങ് ഉള്‍പ്പെടെ നടപടികൾ പൂര്‍ത്തിയാക്കാന്‍ കഴിയും. യാത്രക്കാര്‍ക്ക് കൃത്യതയോടെ ഗുണനിലവാരമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുകയെന്നതാണ് 2.0യിലൂടെ സിയാല്‍ ലക്ഷ്യമിടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0